Skip to main content
വാർത്തകൾ

‘കേരളത്തിൽ യുഡിഎഫ്-ബിജെപി ഡീൽ’; മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ പി. രാജീവ്

Rajiv

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലിയിൽ നടക്കുന്ന പ്രതിഷേധങ്ങളിൽ സജീവമായി പങ്കെടുക്കാത്ത മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം നേതാവ് പി. രാജീവ്. മറ്റ് കോൺഗ്രസ് മുഖ്യമന്ത്രിമാർ ദില്ലിയിലെ സമരത്തിൽ സജീവമായി പങ്കെടുക്കുമ്പോൾ കേരളത്തിന്റെ മുഖ്യമന്ത്രി രാഹുൽ ഗാന്ധിയെ സ്റ്റേഷനിൽ സന്ദർശിച്ച് മടങ്ങിയെന്നാണ് പി. രാജീവിന്റെ വിമർശനം. കേരളത്തിലെ സർക്കാർ ബിജെപിക്ക് വിധേയമാകുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഇന്ത്യയിൽ ഇപ്പോൾ നടക്കുന്നത് രണ്ടാം സ്വാതന്ത്ര്യസമരമാണെന്ന് പി. രാജീവ് പറഞ്ഞു. ദില്ലിയിൽ ആരംഭിച്ച പ്രക്ഷോഭം ഗ്രാമങ്ങളിലേക്ക് വ്യാപിക്കുമെന്നും ജനാധിപത്യത്തിന്റെ നിലനിൽപ്പിനായി എല്ലാവരും ഒരുമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്രത്തിന്റെ ഭീഷണികൾക്ക് ഇന്ത്യൻ ജനാധിപത്യം കീഴടങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിൽ യുഡിഎഫും ബിജെപിയും തമ്മിൽ ധാരണയുണ്ടെന്നും പിണറായി വിജയനെതിരായ നീക്കങ്ങളിലും ഈ ധാരണയാണ് പ്രവർത്തിക്കുന്നതെന്നും പി. രാജീവ് ആരോപിച്ചു.

അന്വേഷണത്തിന്റെ ഭാഗമായി പ്രാഥമിക പരിശോധന നടത്തണോ എന്ന് തീരുമാനിക്കേണ്ടത് അന്വേഷണ ഉദ്യോഗസ്ഥനാണെന്നും കോടതിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഉദ്യോഗസ്ഥന്റെ സ്വാതന്ത്ര്യത്തിന്മേൽ കോടതി ഇടപെട്ടെന്നും കേസിൽ ഉൾപ്പെട്ട കക്ഷികൾക്ക് നോട്ടീസ് പോലും നൽകിയില്ലെന്നും പി. രാജീവ് ആരോപിച്ചു. വിഷയത്തിലെ രാഷ്ട്രീയ വശങ്ങൾ കോൺഗ്രസ് തിരിച്ചറിയുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.