Skip to main content
വാർത്തകൾ

‘സിബലിന്റെ വിശ്വാസം വീണ്ടെടുക്കും’; സുപ്രീംകോടതിയുടെ അസാധാരണ പ്രതികരണം

Kapil

ജുഡീഷ്യറിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന മുതിർന്ന അഭിഭാഷകൻ കപിൽ സിബലിന്റെ പരാമർശത്തിൽ പ്രതികരിച്ച് സുപ്രീംകോടതി. “ഈ സംവിധാനത്തിലുള്ള സിബലിന്റെ വിശ്വാസം പുനഃസ്ഥാപിക്കാനാണ് ഞങ്ങൾ ഇവിടെയുള്ളത്” എന്നായിരുന്നു കോടതിയുടെ പ്രതികരണം. ഡൽഹിയിലെ പ്രതിഷേധ നിയന്ത്രണങ്ങൾ ചോദ്യം ചെയ്തുള്ള ഹർജി പരിഗണിക്കവെയാണ് പരാമർശം.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ നടത്തിയ പ്രതിഷേധം പോലീസ് തടഞ്ഞതിലും നിരവധി പേരെ കസ്റ്റഡിയിലെടുത്തതിലും സിബൽ അതൃപ്തി അറിയിച്ചിരുന്നു. വോട്ടർ പട്ടികയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ആവർത്തിച്ച് കോടതിയെ സമീപിക്കുന്നതിൽ മടുപ്പ് തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം, ഡൽഹിയിലെ ബാരിക്കേഡുകൾ നീക്കാനും ജനങ്ങളുടെ സ്വതന്ത്ര സഞ്ചാരം ഉറപ്പാക്കാനും മെട്രോ, ഇന്റർനെറ്റ് സേവനങ്ങൾ സാധാരണ നിലയിലാക്കാനും സുപ്രീംകോടതി നിർദേശിച്ചതായാണ് റിപ്പോർട്ട്.