Skip to main content
വാർത്തകൾ

ജിഎൻഎ കരാറിൽ ജുഡീഷ്യൽ അന്വേഷണം വേണം; മുഖ്യമന്ത്രിക്കെതിരെ അഴിമതി ആരോപണവുമായി പിണറായി വിജയൻ

pinarayi satheeshan

ജിഎൻഎ വൈദ്യുതി കരാറിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്. കരാറിന്റെ മറവിൽ വൻ കൊള്ളയ്ക്കുള്ള നീക്കമാണ് നടന്നതെന്നും മുഖ്യമന്ത്രി നേരിട്ട് നേതൃത്വം നൽകിയ അഴിമതിയെക്കുറിച്ച് ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയില്ലെന്ന പ്രതിപക്ഷ നിലപാട് ശരിയാണെന്ന് തെളിഞ്ഞതായും ക്രമക്കേടുകൾ പ്രതിപക്ഷവും മാധ്യമങ്ങളും പുറത്തുകൊണ്ടുവന്നതോടെയാണ് സർക്കാർ പിൻവാങ്ങിയതെന്നും പ്രസ്താവനയിൽ ആരോപിച്ചു. ഇല്ലാത്ത പ്രതിസന്ധിയുടെ പേരിൽ ജനങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യത അടിച്ചേൽപ്പിക്കാനായിരുന്നു നീക്കമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വൈദ്യുതി മന്ത്രിയെപ്പോലും അറിയിക്കാതെ മുഖ്യമന്ത്രി കരാറിൽ നേരിട്ട് ഇടപെട്ടത് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം തകർത്തതായും പ്രതിപക്ഷ നേതാവ് ആരോപിച്ചു. കരാർ റദ്ദാക്കുന്നതുൾപ്പെടെയുള്ള നിർണായക തീരുമാനങ്ങൾ വകുപ്പ് മന്ത്രി പത്രവാർത്തകളിലൂടെയാണ് അറിഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉദ്യോഗസ്ഥരെ ബലിയാടാക്കി ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും ആരോപിച്ച പ്രതിപക്ഷ നേതാവ്, കൃത്രിമ വൈദ്യുതി പ്രതിസന്ധിക്ക് പിന്നിലെ യഥാർഥ ഗുണഭോക്താക്കളെയും തീരുമാനങ്ങൾക്ക് പിന്നിലെ താൽപര്യങ്ങളെയും പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു.