വാർത്തകൾ
എൽപിഎസ്ടി റാങ്ക് ഹോൾഡർമാരുടെ സമരത്തിന് പിന്തുണയുമായി മുൻ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. ജനാധിപത്യ അവകാശങ്ങൾക്കായുള്ള പോരാട്ടമാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സമരനേതാവ് വളർമതിയുടെ ജീവൻ അപകടത്തിലാണെന്നും അടിയന്തരമായി ഒത്തുതീർപ്പ് യോഗം വിളിച്ച് മുഖ്യമന്ത്രി നൽകിയ ഉറപ്പ് പാലിക്കണമെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു.
അതേസമയം, സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് നേതാവ് വളർമതി വ്യക്തമാക്കി. സമരപ്പന്തൽ പൊളിച്ചുമാറ്റണമെന്ന നിലപാടിലാണ് സർക്കാരെന്നും വെയിലും മഴയും സഹിച്ചും സമരം തുടരുമെന്നും അവർ പറഞ്ഞു.