Skip to main content
വാർത്തകൾ

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് സമ്പൂർണ വിജയം

sfi

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിച്ച മുഴുവൻ സീറ്റുകളിലും എസ്എഫ്ഐ വിജയിച്ചു. നാമനിർദ്ദേശപത്രിക സമർപ്പണവുമായി ബന്ധപ്പെട്ട തർക്കങ്ങളെത്തുടർന്ന് മാറ്റിവച്ച തിരഞ്ഞെടുപ്പാണ് ഇന്ന് നടന്നത്.

പത്രിക സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് എസ്എഫ്ഐയും കെഎസ്‌യുവും തമ്മിൽ വ്യാപകമായ പരാതികളും പ്രതിഷേധങ്ങളും ഉയർന്നിരുന്നു. പത്രിക സമർപ്പണത്തിലെ ക്രമക്കേടുകളും ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷവും കാരണം തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുകയായിരുന്നു. തുടർന്ന് എസ്എഫ്ഐ കോടതിയെ സമീപിക്കുകയും തിരഞ്ഞെടുപ്പ് നടത്താൻ കോടതി അനുമതി നൽകുകയും ചെയ്തു.