Skip to main content
വാർത്തകൾ

കെ.പി. സഹദേവന്റെ നിര്യാണം; കണ്ണൂർ ടൗണിൽ നാളെ സിപിഎം ഹർത്താൽ

harthal cpim

സിപിഎമ്മിന്റെ മുതിർന്ന നേതാവ് കെ.പി. സഹദേവന്റെ നിര്യാണത്തിൽ ആദരസൂചകമായി കണ്ണൂർ ടൗണിൽ നാളെ ഹർത്താൽ ആചരിക്കും. സിപിഎമ്മാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറു മുതൽ വൈകീട്ട് നാലു വരെയാണ് ഹർത്താൽ. കണ്ണൂർ പഴയ മുനിസിപ്പാലിറ്റി പരിധിയിൽ മാത്രമായിരിക്കും ഹർത്താൽ.

ഹോട്ടലുകൾ, വാഹനങ്ങൾ, മറ്റ് അവശ്യസേവനങ്ങൾ എന്നിവയെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. പൊതുജനങ്ങൾ ഹർത്താലുമായി സഹകരിക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് അഭ്യർഥിച്ചു.