Skip to main content
വാർത്തകൾ

മണിപ്പുരിൽ സെൻസസ് നടപടികൾക്ക് ഹൈക്കോടതിയുടെ വിലക്ക്; ഏപ്രിൽ 30 വരെ നടത്തരുതെന്ന് ഉത്തരവ്

manipur

മണിപ്പുരിൽ ജനസംഖ്യാ കണക്കെടുപ്പ് (സെൻസസ്) നടപടികൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. സംസ്ഥാനത്ത് വംശീയ കലാപവും വ്യാപകമായ പലായനവും തുടരുന്ന സാഹചര്യത്തിലാണ് കോടതിയുടെ നടപടി.

2027 ഏപ്രിൽ 30 വരെ സെൻസസ് നടപടികൾ നടത്തരുതെന്നാണ് ഹൈക്കോടതിയുടെ നിർദേശം. നിലവിലെ അക്രമസാഹചര്യങ്ങൾക്കിടെ സെൻസസ് നടത്തുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകളും ആശങ്കകളും അടിയന്തരമായി പരിശോധിക്കാനും കോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.

ഹർജിക്കാർ ഉന്നയിച്ച പരാതികൾ വിശദമായി പരിശോധിച്ച് കേന്ദ്രസർക്കാരും രജിസ്ട്രാർ ജനറൽ ആൻഡ് സെൻസസ് കമ്മീഷണറും ഏപ്രിൽ 30നകം അന്തിമ ഉത്തരവ് പുറപ്പെടുവിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.