സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിനുള്ള പുതിയ മുദ്രാവാക്യം പുറത്ത് വിട്ട് ഇടതുമുന്നണി. ‘ഉറപ്പാണ് എല്‍.ഡി.എഫ്’ എന്നാണ് ഈ പ്രാവശ്യത്തെ മുദ്രാവാക്യം.ഇന്ന് എ.കെ.ജി സെന്ററില്‍ നടന്ന ചടങ്ങില്‍ ഇടുതുപക്ഷത്തിന്റെ പ്രചാരണ ബ്രോഷര്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
2016 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് വരും, എല്ലാം ശരിയാകും എന്നതായിരുന്നു മുദ്രാവാക്യം. എന്തായാലും ഇക്കുറി കേരളത്തില്‍ ഭരണ തുടര്‍ച്ചയുണ്ടാവുമെന്നാണ് എല്‍.ഡി.എഫ് വിലയിരുത്തുന്നത്.കഴിഞ്ഞ ദിവസം കേരളത്തില്‍ എല്‍.ഡി.എഫിന് തുടര്‍ഭരണം പ്രഖ്യാപിച്ച് എ.ബി.പി സീ വോട്ടര്‍ സര്‍വേ പുറത്തുവന്നിരുന്നു. 83 മുതല്‍ 91 സീറ്റുകള്‍ വരെ നേടി എല്‍.ഡി.എഫ് ഭരണത്തില്‍ എത്തുമെന്നാണ് സീ വോട്ടര്‍ സര്‍വേ ഫലം പറയുന്നത്.