പെണ്ണുടല്‍

 

പ്രകാശിതയുടെ മുടിയിഴകളില്‍ ഉറുമ്പുകള്‍ വട്ടം വെച്ച് തുടങ്ങിയിരുന്നു. ജയന്‍ അവറ്റകളെ കൗതുകത്തോടെ നോക്കി. പെണ്ണിന്റെ തിണര്‍ത്ത ചുണ്ടുകളെ ഉറുമ്പുകള്‍ അവഗണിച്ചതില്‍ അവന്‍ അതിശയം കൂറി. ''മധുരം നുണയാത്ത ഉറുമ്പുകളോ?''

ഒട്ടും പഴക്കം തട്ടിയിട്ടില്ലാത്ത ഒരു പെണ്‍ശവമായിരുന്നു പ്രകാശിത !
ആ അനാഥപ്രേതത്തിന്റെ അജ്ഞാത അവകാശിയായി അവളുടെ ശരീരം ചുമന്ന് ജയന്‍ നടന്നു. തന്റെ ഒറ്റമുറി വീടിന്റെ മൂലയില്‍ ചുരുട്ടിവെച്ച പായ, തറയില്‍ നിവര്‍ത്തി. ഉള്ളിലും പുറത്തും ഇരുട്ട് കട്ടപിടിച്ചു തുടങ്ങിരുന്നു. പ്രകാശം കെട്ടവളുടെ വസ്ത്രങ്ങള്‍ മുറിഞ്ഞു, മുറിഞ്ഞു വാതില്‍ കടന്ന് ജീര്‍ണിച്ച തെരുവില്‍ ചെന്നുവീണു. തണുത്ത് മരവിച്ച പെണ്ണുടലിന്റെ പൂര്‍ണ്ണനഗ്നത ജയന്റെ ഉടലിനെ പൊള്ളിക്കുകയും പെരുപ്പിക്കുകയും ചെയ്തു. അവന്‍ സൂഷ്മപരിശോധനയിലാണ്ട് ആസ്വദിക്കാന്‍ തുടങ്ങി.

മരിച്ചുപോയെങ്കിലും പ്രകാശിത ഒരു പെണ്‍ശരീരമാണ്. ഇതള്‍ പൊഴിഞ്ഞിട്ടും വിടപറയാത്ത സുഗന്ധം പോലെ ശവത്തിന്റെ നഗ്നത അവന്റെ മദം പിടിച്ച മൃഗീയതയിലേക്ക് തുളഞ്ഞുകേറി. പാതികത്തും മുമ്പേ സിഗരറ്റു കുത്തിക്കെടുത്തി പറുദീസയിലെ ശുദ്ധതടാകം പോലെ പരമധ്യാനത്തിന്റെ സുഷുപ്തിയില്‍ നിവര്‍ന്നു കിടക്കുന്ന പ്രകാശിതയിലേക്ക് നൂല്‍ബന്ധമില്ലാതെ ജയന്‍ എടുത്തുചാടി.
നക്കിയും നുണഞ്ഞും കടിച്ചും കുടഞ്ഞും കുടിച്ചും...
'ആഹ് ..കൂയ്യ്''
ഒരു ജന്തുവിനെ പോലെ അവന്‍ ആ തടാകം കലക്കി മറിച്ചു. മരിച്ചിട്ടും മരിക്കാത്ത പ്രകാശിതയുടെ നീണ്ട മുടികള്‍ അവന്റെ ഒലിക്കലിന് ഇടയ്ക്കിടെ അസ്വസ്ഥത ഉണ്ടാക്കി.
''ശവം''
ചത്തുതുരുമ്പിച്ച ഒരു കത്തികൊണ്ട് പ്രകാശിതയുടെ ഇടതൂര്‍ന്ന മുടി മുറിച്ചുതുപ്പി. മുടിനാരുകളെ കാറ്റുകൊണ്ടുപോയി. എല്ലില്‍ തട്ടി പണിപ്പെട്ടിട്ടും അടഞ്ഞ പെണ്ണുടലിന്റെ പൂട്ടുപൊളിക്കുവാന്‍ അവന്റെ വീര്‍ത്ത് വിയര്‍ത്ത ലിംഗത്തിന് സാധിച്ചില്ല. മുട്ടൊടിഞ്ഞ നായയെ പോലെ തറയില്‍ ചുരുണ്ടിരുന്നു കിതക്കുബോഴും പരാജിതന്റെ വൃത്തികെട്ട ക്രോധത്തില്‍ അവന്‍ കടിച്ചുതൂങ്ങി.
''ശവംകെട്ടവള്‍'' അവന്‍ പിറുപിറുത്തു.
തുട കുത്തിയിറക്കിയും മുഷ്ടിമടക്കിയും അവന്‍ പുരുഷത്വം കാണിച്ചു. ആ സമയമത്രയും ഉറക്കത്തിന്റെ സൂര്യതാപത്തില്‍ അവളും!!
ജയന്‍ മുഷിഞ്ഞ പായയില്‍ തന്നെ പ്രകാശിതയുടെ മൃതശരീരം ചുരുട്ടികെട്ടി. ആളൊഴിഞ്ഞ പറമ്പില്‍ ചവറുകള്‍ക്കൊപ്പം വലിച്ചെറിഞ്ഞു. ഒരു ചെറിയ തീപ്പെട്ടി കമ്പിലെ കരിമരുന്നു വീണ് പെണ്ണുടല്‍ ജ്വലിക്കുവാന്‍ തുടങ്ങി. അപ്പോള്‍ ജയന്‍ ഒരിക്കല്‍ക്കൂടി കാര്‍ക്കിച്ചുതുപ്പി. ജയന്‍ തിരിഞ്ഞുനടന്നു. നടുരാത്രി കഴി്ഞ്ഞിരുന്നു. കൊടും പരാജിതനായി കാറ്റൂപോലുമറിയാതെ മുഖംതുടച്ച് വിയര്‍ത്ത് ജയന്‍ കുന്നിറങ്ങി. ആ നേരം, അഗ്‌നിയുടെ നുറുങ്ങ് പുല്‍നാമ്പിട്ട് പ്രകാശിതയുടെ വിശുദ്ധതാഴ് തുറക്കപ്പെട്ടു. അവള്‍ ഉയരത്തില്‍, കുന്നിന്റെ മുകളില്‍ നിന്നുകത്തി. പെണ്ണ് കൊടും ഇരുട്ടിനെ നെടുകെ പിളര്‍ന്നു. പ്രകാശിതയായി.

കഥകൾ മുന്‍ലക്കങ്ങളില്‍

More