സ്വയംതൊഴില്‍ വായ്പാ പദ്ധതികൾ
കെ ടി ബാലഭാസ്കരൻ
വായ്പാ പദ്ധതികള്‍ക്ക് പുറമേ സംരംഭകത്വ പരിശീലനം, തൊഴിലധിഷ്ഠിത പലിശീലനം, വിപണനമേളകള്‍ എന്നിവയും കോര്‍പ്പറേഷന്‍ നടത്തി വരുന്നു. 1995 മുതല്‍ 31.08.2017 വരെ 4.4 ലക്ഷം കുടുംബങ്ങള്‍ക്കായി 2500 കോടിയോളം രൂപ വായ്പാ ധനസഹായമായി അനുവദിച്ചിട്ടുണ്ട്. മറ്റു പിന്നോക്ക വിഭാഗങ്ങള്‍ക്ക് (ഒ.ബി.സി.) വേണ്ടിയുള്ള വായ്പാ പദ്ധതികള്‍ ദേശീയ പിന്നോക്ക വിഭാഗ ധനകാര്യ വികസന കോര്‍പ്പറേഷന്റെ (NBCFDC)യും മതന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് വേണ്ടിയുള്ള പദ്ധതികള്‍ ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്റെ (NMDFC) യും ധനസഹായമുപയോഗിച്ചാണ് നടപ്പിലാക്കിവരുന്നത്. |
കേരളത്തിലെ മറ്റു പിന്നോക്ക മതന്യൂനപക്ഷ വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ സാമൂഹിക, സാമ്പത്തമറിക വിദ്യാഭ്യാസ ഉന്നമനം എന്ന ലക്ഷ്യവുമായാണ് കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ 1995-ല്‍ സ്ഥാപിതമായത്. വളരെ കുറഞ്ഞ പലിശ നിരക്കിലും ലളിതമായ വ്യവസ്ഥയിലുമാണ് വിവിധ വായ്പാ പദ്ധതികള്‍ കോര്‍പ്പറേഷന്‍ നടപ്പിലാക്കിവരുന്നത്.
വായ്പാ പദ്ധതികള്‍ക്ക് പുറമേ സംരംഭകത്വ പരിശീലനം, തൊഴിലധിഷ്ഠിത പലിശീലനം, വിപണനമേളകള്‍ എന്നിവയും കോര്‍പ്പറേഷന്‍ നടത്തി വരുന്നു. 1995 മുതല്‍ 31.08.2017 വരെ 4.4 ലക്ഷം കുടുംബങ്ങള്‍ക്കായി 2500 കോടിയോളം രൂപ വായ്പാ ധനസഹായമായി അനുവദിച്ചിട്ടുണ്ട്. മറ്റു പിന്നോക്ക വിഭാഗങ്ങള്‍ക്ക് (ഒ.ബി.സി.) വേണ്ടിയുള്ള വായ്പാ പദ്ധതികള്‍ ദേശീയ പിന്നോക്ക വിഭാഗ ധനകാര്യ വികസന കോര്‍പ്പറേഷന്റെ (NBCFDC)യും മതന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് വേണ്ടിയുള്ള പദ്ധതികള്‍ ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്റെ (NMDFC) യും ധനസഹായമുപയോഗിച്ചാണ് നടപ്പിലാക്കിവരുന്നത്.
ഒ.ബി.സി. വിഭാഗത്തിനുവേണ്ടിയുള്ള വായ്പാ പദ്ധതി
വരുമാനദായകമായ ഏതൊരു നിയമാനുസൃത സംരംഭം ആരംഭിക്കുന്നതിനും വായ്പ ലഭിക്കുന്ന
താണ്. പരമാവധി വായ്പ തുക 10 ലക്ഷം രൂപയാണ്. ഗ്രാമങ്ങളില്‍ 98,000/- രൂപയിലും, നഗരങ്ങളില്‍ 1,20,000/- രൂപയിലും താഴെ കുടുംബവാര്‍ഷിക വരുമാനമുള്ള 18 നും 55 നും മദ്ധ്യേ പ്രായമുള്ളവര്‍ക്കാണ് വായ്പ നല്‍കുന്നത്. പദ്ധതി അടങ്കലിന്റെ 95% വരെ വായ്പയായി അനുവദിക്കും. ബാക്കി തുക ഗുണഭോക്താവ് കണ്ടെത്തേണ്ടതാണ്. പരമാവധി വായ്പാ തുക, പലിശ നിരക്ക്, തിരിച്ചടവ് കാലാവധി എന്നിവ സംബന്ധിച്ച വിശദാംശം ചുവടെ ചേര്‍ക്കുന്നു.
പദ്ധതിയുടെ പേര് | പരമാവധി വായ്പാ തുക | പലിശ നിരക്ക് | തിരിച്ചടവ് കാലാവധി (മാസ തവണകള്‍) |
സ്വയം തൊഴില്‍ പദ്ധതി | 10 ലക്ഷം രൂപ | 5 ലക്ഷം രൂപ വരെ - 6% 5 ലക്ഷത്തിനുമുകളില്‍- 7% | 2 ലക്ഷം രൂപ വരെ - 60 മാസം 2 മുതല്‍ 5 ലക്ഷം വരെ - 72 മാസം 5 ലക്ഷത്തിനുമുകളില്‍ - 84 മാസം |
മത ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കു വേണ്ടിയുള്ള സ്വയം തൊഴില്‍ വായ്പ പദ്ധതികള്‍
മത ന്യൂനപക്ഷ വിഭാഗത്തിനുവേണ്ടി 2 സ്വയം തൊഴില്‍ വായ്പാ പദ്ധതികള്‍ കോര്‍പ്പറേഷന്‍ നടപ്പിലാക്കിവരുന്നു.
പദ്ധതി - 1
വരുമാനദായകമായ ഏതൊരു നിയമാനുസൃത സംരംഭം ആരംഭിക്കുന്നതിനും വായ്പ ലഭിക്കുന്ന
താണ്. ഗ്രാമങ്ങളില്‍ 98,000/- രൂപയിലും, നഗരങ്ങളില്‍ 1,20,000/- രൂപയിലും താഴെ കുടുംബവാര്‍ഷിക വരുമാനമുള്ള 18 നും 55 നും മദ്ധ്യേ പ്രായമുള്ളവര്‍ക്കാണ് വായ്പ നല്‍കുന്നത്. പരമാവധി വായ്പ തുക 20 ലക്ഷം രൂപയാണ്. പദ്ധതി അടങ്കലിന്റെ 95% വരെ വായ്പയായി അനുവദിക്കും. ബാക്കി തുക ഗുണഭോക്താവ് കണ്ടെത്തേണ്ടതാണ്.
പദ്ധതി - 2
ഗ്രാമ നഗര ഭേദമില്ലാതെ 6 ലക്ഷം രൂപയില്‍ താഴെ കുടുംബ വാര്‍ഷിക വരുമാനമുള്ള വ്യക്തികള്‍ക്ക് ഈ പദ്ധതി പ്രകാരം പരമാവധി 30 ലക്ഷം രൂപ വരെ വായ്പ അനുവദിക്കുന്നതാണ്. സ്ത്രീകള്‍ക്ക് 6% പലിശ നിരക്കിലും പുരുഷന്‍മാര്‍ക്ക് 8% പലിശ നിരക്കിലുമാണ് വായ്പ അനുവദിക്കുന്നത്. മറ്റ് വ്യവസ്ഥകള്‍ പദ്ധതി - 1 ന് സമാനമാണ്. പരമാവധി വായ്പാ തുക, പലിശ നിരക്ക്, തിരിച്ചടവ് കാലാവധി എന്നിവ സംബന്ധിച്ച വിശദാംശം ചുവടെ ചേര്‍ക്കുന്നു.
പദ്ധതിയുടെ പേര് | പരമാവധി വായ്പാ തുക |
പലിശ നിരക്ക് | തിരിച്ചടവ് കാലാവധി (മാസ തവണകള്‍) |
1. സ്വയം തൊഴില്‍ പദ്ധതി - 1 (ഗ്രാമങ്ങളില്‍ 98,000/- രൂപയിലും, നഗരങ്ങളില്‍ 1,20,000/- രൂപയിലും താഴെ കുടുംബവാര്‍ഷിക വരുമാനമുള്ളവര്‍ക്ക്) | 20 ലക്ഷം രൂപ | 6% | 60 മാസം |
2. സ്വയം തൊഴില്‍ പദ്ധതി - 2 , 6 ലക്ഷം രൂപയില്‍ താഴെ കുടുംബവാര്‍ഷിക വരുമാനമുള്ളവര്‍ക്ക് | 30 ലക്ഷം രൂപ | സ്ത്രീകള്‍ - 6% പുരുഷന്‍മാര്‍ - 8% | 60 മാസം |
അപേക്ഷ സമര്‍പ്പണം
ജില്ലാ ഉപജില്ലാ ഓഫീസുകളില്‍ നിന്നും ലഭിക്കുന്ന അപേക്ഷ ഫാറം പുരിപ്പിച്ച് താഴെ പറയുന്ന രേഖകള്‍ സഹിതം സമര്‍പ്പിക്കേണ്ടതാണ്.
1) റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്
2) ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്
3) ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്
4) അപേക്ഷകന്റെ/കുടുംബാംഗങ്ങളുടെ പേരിലുള്ള വീടിന്റെയും സ്ഥലത്തിന്റെയും കരമടച്ച രസീതിന്റെ പകര്‍പ്പ്
5) അപേക്ഷകന്റെ വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് (എസ്.എസ്.എല്‍.സി./സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് മുതലായവ)
6) ജാതി തെളിയിക്കുന്നതിന് എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് അല്ലെങ്കില്‍ വില്ലേജ് ഓഫീസില്‍ നിന്നുള്ള ജാതി സര്‍ട്ടിഫിക്കറ്റ്.
7) വില്ലേജ് ഓഫീസില്‍ നിന്ന് ലഭിക്കുന്ന കുടുംബവാര്‍ഷിക വരുമാനം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്.
8) ബാങ്ക് പാസ്സ് ബുക്കിന്റെ അക്കൗണ്ട് നമ്പര്‍, ഐ എഫ് എസ് കോഡ് എന്നിവ രേഖപ്പെടുത്തിയ പേജിന്റെ പകര്‍പ്പ്.
3 ലക്ഷം രൂപവരെയുള്ള വായ്പകള്‍ക്ക് നിര്‍ദ്ദിഷ്ട മാതൃകയിലുള്ള ഫോറത്തില്‍ പ്രോജക്ട് റിപ്പോര്‍ട്ട് എഴുതി സമര്‍പ്പിച്ചാല്‍ മതിയാകും. എന്നാല്‍ 3 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വായ്പകള്‍ക്ക് മലയാളത്തിലോ, ഇംഗ്‌ളീഷിലോ തയ്യാറാക്കിയ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് ഹാജരാക്കണം. താഴെ പറയുന്ന വിശദാംശങ്ങള്‍ അതില്‍ ഉള്‍പ്പെടുത്തണം.
1. സംരംഭകനെക്കുറിച്ചുള്ള വിവരങ്ങള്‍ (വിദ്യാഭ്യാസയോഗ്യത, സാങ്കേതിക യോഗ്യത, പ്രായോഗിക പരിചയം തുടങ്ങിയവ)
2. പദ്ധതിയുടെ വിശദാംശങ്ങള്‍
3. പദ്ധതി തുടങ്ങാനുദ്ദേശിക്കുന്ന സ്ഥലത്തിന്റെ അനുയോജ്യത
4. പദ്ധതി ചെലവും ധനാഗമന മാര്‍ഗ്ഗങ്ങളും
5. പദ്ധതിക്കാവശ്യമായ യന്ത്രസാമഗ്രികള്‍
6. പദ്ധതിക്കാവശ്യമായ പ്രവര്‍ത്തനമൂലധനം കണ്ടെത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
7. വിപണി സാധ്യതകള്‍
8. ഉല്‍പ്പന്നം വിപണനം ചെയ്യുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
9. പദ്ധതി നടത്തിയാല്‍ ലഭിക്കാവുന്ന ലാഭം കണക്കാക്കി ഇതു സംബന്ധിച്ച് പ്രതീക്ഷിക്കുന്ന 5 വര്‍ഷത്തെ ലാഭ നഷ്ടക്കണക്കും, ബാലന്‍സ് ഷീറ്റും.
10. 5 വര്‍ഷത്തെ ക്യാഷ് ഫ്‌ളോ സ്റ്റേറ്റ്‌മെന്റ്
11. പദ്ധതിയുടെ ലാഭക്ഷമത വിലയിരുത്തുന്നതിനുള്ള സൂചികകള്‍ - (BEP, Pay Back Period, DSCR, IRR മുതലായവ).
പ്രോജക്ട് റിപ്പോര്‍ട്ടിനോടൊപ്പം സമര്‍പ്പക്കേണ്ട രേഖകള്‍
പദ്ധതിയ്ക്ക് യന്ത്രസാമഗ്രികള്‍/ഉപകരണങ്ങള്‍/ഫര്‍ണിച്ചറുകള്‍ ആവശ്യമുള്ള പക്ഷം ആയത് വാങ്ങുന്നതിനായി GST രജിസ്‌ട്രേഷനുള്ള നിര്‍മ്മാതാക്കള്‍/വിതരണക്കാര്‍ എന്നിവരില്‍ നിന്നുള്ള ഇന്‍വോയ്‌സ്/ ക്വട്ടേഷന്‍.
പദ്ധതിയുടെ ഭാഗമായി നിര്‍മ്മാണപ്രവര്‍ത്തനങ്ങളോ, ഇന്റീരിയര്‍ ഫര്‍ണിഷിങ്ങോ ആവശ്യമുള്ളപക്ഷം ലൈസന്‍സ്ഡ് എന്‍ജിനിയര്‍ സാക്ഷ്യപ്പെടുത്തിയ എസ്റ്റിമേറ്റ്.
നിര്‍ദ്ദിഷ്ഠ വിദ്യാഭ്യാസ/സാങ്കേതിക യോഗ്യത ആവശ്യമുള്ള സംരംഭമാണെങ്കില്‍ ബന്ധപ്പെട്ട യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്.
ജാമ്യ വ്യവസ്ഥ
വായ്പ അനുവദിക്കുന്നതിന് കോര്‍പ്പറേഷന്‍ ഉദേ്യാഗസ്ഥജാമ്യം/വസ്തു ജാമ്യം/സ്ഥിര നിക്ഷേപം/എല്‍.ഐ.സി. പോളിസി മുതലായവ ജാമ്യമായി സ്വീകരിക്കുന്നതാണ്. നിബന്ധനകള്‍ക്ക് വിധേയമായി ഇവയില്‍ ഒന്നോ, ഒന്നിലധികമോ രേഖകള്‍ കൂട്ടിച്ചേര്‍ത്തോ ജാമ്യമായി സമര്‍പ്പിക്കാവുന്നതാണ്.
ഗ്രീന്‍ കാര്‍ഡ് ആനുകൂല്യം
കൃത്യമായി വായ്പ തിരിച്ചടക്കുന്നവര്‍ക്കുവേണ്ടി കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന പ്രോത്സാഹന പദ്ധതിയാണ് ഗ്രീന്‍കാര്‍ഡ്. ഇതു പ്രകാരം മുടക്കമില്ലാതെ എല്ലാ ഗഡുക്കളും നിശ്ചിത തീയതിക്കുമുന്‍പു തന്നെ ഒടുക്കുന്ന വായ്പക്കാര്‍ക്ക് പലിശയിനത്തില്‍ മൊത്തം തിരിച്ചടച്ച തുകയുടെ 5% ഇളവ് നല്‍കുന്നതാണ്.
കോര്‍പ്പറേഷന്റെ ജില്ല/ഉപജില്ലാ ഓഫീസുകള്‍
തിരുവനന്തപുരം : രണ്ടാം നില, ട്രിഡാ കോംപ്‌ളക്‌സ്, ചാലക്കുഴി ലെയിന്‍, മെഡിക്കല്‍ കോളേജ് പി.ഒ., തിരുവനന്തപുരം - 11 0471-2554522, 2554533 bcdcdmtvm@gmail.com
കൊല്ലം : എസ്.എന്‍.ഡി.പി. യോഗം ബില്‍ഡിംഗ്, എസ്.എന്‍.വിമന്‍സ് കോളേജിന് എതിര്‍വശം, കൊല്ലം 0474-2766276, 2763353 bcdcdmklm@gmail.com
പത്തനംതിട്ട : വിലവിനാല്‍ രാജ് ടവ്വര്‍, സന്തോഷ് ജംഗ്ഷനു സമീപം, കോളേജ് റോഡ്, പത്തനംതിട്ട 0468-2226111, 2262111 bcdcdmpta@gmail.com
ആലപ്പുഴ : സൗമ്യാ കോംപ്‌ളക്‌സ്, വെള്ളക്കിണര്‍ ജംഗ്ഷന്‍, സിവില്‍ സ്റ്റേഷന്‍ വാര്‍ഡ്, ഹെഡ് പോസ്റ്റ് ഓഫീസ്, ആലപ്പുഴ 0477-2254121, 2254122 bcdcdmalap@gmail.com
കോട്ടയം : ബില്‍ഡിംഗ് നമ്പര്‍ XI/696 ഈരയില്‍കടവ്, കോട്ടയം- 1 0481-2303925, 2565704 bcdcdmktm@gmail.com
ഇടുക്കി : ബില്‍ഡിംഗ് നമ്പര്‍ 310 A, അലിയകുന്നേല്‍ ബില്‍ഡിംഗ്, അനശ്വര സില്‍ക്‌സിന് എതിര്‍വശം, ചെറുതോണി, ഇടുക്കി. 0486-2235264, 2235364 bcdcdmidk@gmail.com
എറണാകുളം : പരമാരാ ഷോപ്പിംഗ് കോംപ്‌ളക്‌സ്, എറണാകുളം നോര്‍ത്ത്, കൊച്ചി -18 0484-2394005, 2390442 bcdcdmekm@gmail.com
തൃശ്ശൂര്‍ : പാലസ് റോഡ്, ഠൗണ്‍ ഹാളിനു സമീപം, ചെമ്പുകാവ് പി.ഒ., തൃശ്ശൂര്‍ - 20 0487-2321776, 2320707 bcdcdmtsr@gmail.com
പാലക്കാട് : നൈനാന്‍സ് കോംപ്‌ളക്‌സ്, മേട്ടുപ്പാളയം സ്ട്രീറ്റ്, പാലക്കാട് 0491-2545167, 2545166 bcdcdmpkd@gmail.com
മലപ്പുറം : നമ്പര്‍ 6/520 - ജെ & കെ.ബില്‍ഡിംഗ്‌സ് മുണ്ടുപറമ്പ, മലപ്പുറം - 9 0483-2734114, 2734115 bcdcdmmpm@gmail.com
കോഴിക്കോട് : വികാസ് ബില്‍ഡിംഗ്, മൂന്നാം നില, ലിങ്ക് റോഡ്, കോഴിക്കോട് - 2 0495-2701800, 2705800 bcdcdmkkd@gmail.com
വയനാട് : പി.ബി.എം. ഹോസ്പിറ്റലിനു സമീപം, മീനങ്ങാടി, വയനാട് 04936-246309 bcdcdmwyd@gmail.com
കണ്ണൂര്‍ : റ്റി.കെ. 1/408 ജെ, പടന്നപാലം റോഡ്, കണ്ണൂര്‍ - 1 0497-2706196, 2706197 bcdcdmknr@gmail.com
കാസര്‍ഗോഡ് : ഹൈലൈന്‍ പ്‌ളാസാ ബില്‍ഡിംഗ്, 11/346, A 17 അനബാഗിലു, എം.ജി.റോഡ്, കാസര്‍ഗോഡ്. 04994-227060, 227062 bcdcdmkgd@gmail.com
ഉപജില്ലാ ഓഫീസുകള്‍
വര്‍ക്കല ലാല്‍സ് ആര്‍ക്കേഡ്, പാലച്ചിറ ജംഗ്ഷന്‍, വര്‍ക്കല പി.ഒ. തിരുവനന്തപുരം - 695143 0470-2605522 bcdcsdmvak@gmail.com
ഹരിപ്പാട് എസ്.എന്‍.ഡി.പി. യൂണിയന്‍ ബില്‍ഡിംഗ്, കച്ചേരി ജംഗ്ഷന്‍, ഹരിപ്പാട്, ആലപ്പുഴ 0479-2412110 bcdcsdmhad@gmail.com
ചേലക്കര മൗന്തിര ഷോപ്പിംഗ് മാള്‍ Pvt. Ltd. ചേലക്കര, തൃശ്ശൂര്‍ 0488-4252523 bcdcsdmchk@gmail.com
പട്ടാമ്പി അലക്‌സ് ആര്‍ക്കേഡ്, മേലെ പട്ടാമ്പി, പട്ടാമ്പി, പാലക്കാട് 0466-2210244 bcdcsdmpth@gmail.com
തിരൂര്‍ ബില്‍ഡര്‍ ടവര്‍, ഏഴൂര്‍ റോഡ്, സവേര ആശുപത്രിക്ക് സമീപം, തിരൂര്‍, മലപ്പുറം - 1 0494-2432275 bcdcsdmtir@gmail.com
വണ്ടൂര്‍ കുന്നുമ്മേല്‍ ബില്‍ഡിംഗ്‌സ്, മഞ്ചേരി റോഡ്, വണ്ടൂര്‍, മലപ്പുറം - 679328 04931-248300 bcdcsdmwdr@gmail.com
24-Nov-2017