തിരുവനന്തപുരം ജില്ലയിലെ പുളിമാത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകന് വെട്ടേറ്റു. ഡിവൈഎഫ്ഐ പുളിമാത്ത് മേഖലാ കമ്മിറ്റിയംഗം കമുകിൻകുഴി സ്വദേശി സുജിത്ത് (24) എന്നയാൾക്കാണു വെട്ടേറ്റത്. രാത്രി വീട്ടിൽക്കയറി സുജിത്തിനെ വെട്ടുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിലാണ് സുജിത്ത്.

തിരഞ്ഞെടുപ്പ് പോസ്റ്റർ നശിപ്പിച്ചതിനെ തുടർന്നു ബിജെപി പ്രവർത്തകരുമായി ഉണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണു വിവരം. ബിജെപിയാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഎം നേതാക്കൾ പറഞ്ഞു. പൊലീസ് അന്വേഷണം തുടങ്ങി.