ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ് അടക്കം വലിയ ചർച്ചകൾക്ക് വഴിവെച്ചതിനിടെ എൻഫോഴ്സ്മെന്റ് ഡയറകറേറ്റിനെതിരെയും കേന്ദ്ര സർക്കാരിനെതിരെയും ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇഡി ഒരു മുഖ്യമന്ത്രിയെ ജയിലിലടച്ചു, ജനാധിപത്യ വ്യവസ്ഥയെ അട്ടിമറിച്ചുവെന്ന് അദ്ദേഹം വിമർശിച്ചു.

കേന്ദ്ര സർക്കാർ ഭരണഘടനാ സംവിധാധങ്ങളെ ഒന്നൊന്നായി തകർക്കുന്നു, ജുഡീഷ്യറിയിൽ പോലും കൈ കടത്തുകയാണെന്നും കേന്ദ്ര ഏജൻസികളെ വഴി വിട്ട് ഉപയോഗിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.പൗരത്വ ഭേദഗതിക്കെതിരെ എല്‍ഡിഎഫ് നടത്തിയ ബഹുജന റാലിയില്‍ സംസാരിക്കുകയായിരുന്നു പിണറായി വിജയൻ.

പൗരത്വനിയമഭേദഗതിഭരണഘടന അംഗീകരിക്കുന്നില്ലെന്നും പൗരത്വത്തിന് മതം അടിസ്ഥാനമാക്കുന്നത് അഗീകരിക്കാനാകില്ലെന്ന് പറഞ്ഞ അദ്ദേഹം ഭരണഘടനയ്ക്കും മതനിരപേക്ഷതയ്ക്കുമെതിരെ നില കൊള്ളുന്നവരാണ് സംഘപരിവാറെന്നും കുറ്റപ്പെടുത്തി.

പ്രസംഗത്തിൽ അദ്ദേഹം ഇലക്ട്രൽ ബോണ്ടിനെ പറ്റിയും പരാമർശിച്ചു.ഇലക്ട്രൽ ബോണ്ട് രാജ്യത്തെ ഏറ്റവും വലിയ അഴിമതിയെന്നും ഏറ്റവും കൂടുതൽ പണം കിട്ടിയത് ബിജെപിക്ക് ആണെന്നും അദ്ദേഹം വിമർശിച്ചു.ഇത്തരത്തിലെ പണം വേണ്ട എന്ന് പറയാൻ സി പിഎം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു