ബിജെപിയിൽ നിന്ന് രാജ്യത്തെ രക്ഷിക്കുക എന്നതാണ് എല്ലാവരുടെയും ആവശ്യമെന്നും അതിനായി എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിച്ച് നിൽക്കുകയാണെന്നും സിപിഐഎം പോളിറ്റ് ബ്യുറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. രാജ്യത്തെ രണ്ട് മുഖ്യമന്ത്രിമാർ ജയിലിൽ ഇട്ടിട്ട് ആദ്യമായാണ് രാജ്യത്ത് ഒരു തെരഞ്ഞെടുപ്പ് നടക്കുന്നത്. മോദി ഗവൺമെൻ്റ് വീണ്ടും അധികാരത്തിൽ വന്നാൽ ഇത് ഹിന്ദു രാഷ്ട്രമാക്കും. ബിജെപി ഭരിക്കുന്ന ഗുജറാത്തിലും ഉത്തർപ്രദേശിലും ഇത് നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്.
രാജ്യത്തെ ജനാധിപത്യ മതനിരപേക്ഷത മാറ്റുക എന്നതാണ് ബിജെപി മുന്നോട്ട് വയ്ക്കുന്ന ആശയം. ഹിന്ദു രാഷ്ട്രം കോർപറേറ്റുകൾക്ക് മാത്രം വേണ്ടിയാണ്. സാധാരണക്കാർ ഉൾപ്പെടുന്നതാണ് ബിജെപിയുടെയും ആർഎസ്എസിന്റെയും ഹിന്ദു രാഷ്ട്രം. അവർക്ക് ഫണ്ട് നൽകുന്ന അംബാനി അദാനി പോലെയുള്ളവർക്കായിരിക്കും ഹിന്ദു രാഷ്ട്രം. രാജ്യത്ത് തൊഴിലില്ലായ്മയും വില കയറ്റവും രൂക്ഷമാണ്.
എന്താണ് ഇതിന് വേണ്ടി മോദി കഴിഞ്ഞ 10 വർഷം ചെയ്തത്. കോർപറേറ്റ് ശക്തികൾക്ക് ആവശ്യമായ കാര്യം മാത്രമാണ് ഉണ്ടായത്. തൊഴിലില്ലായ്മയിൽ കഴിഞ്ഞ 45 വർഷത്തിനിടെ ഏറ്റവും ഉയർന്ന കണക്കാണ്. സാധാരണക്കാരുടെ ജീവിതം ദുഷ്കരമാവുകയാണ് ഉണ്ടായത്. അതിന് എതിരെയാണ് ഈ തെരഞ്ഞെടുപ്പ്.
ബിജെപി പ്രകടന പത്രികയിൽ സാധാരണക്കാർക്ക് ആവശമായ യൊന്നുമില്ല. തൊഴിലില്ലായ്മയിലോ വില കയറ്റത്തെ കുറച്ചോ ഒന്നും അതിൽ പറയുന്നില്ല. കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ 10 ലക്ഷം തൊഴിൽ അവസരങ്ങൾ ഉണ്ട്. അതിനെ കുറിച്ചും ഒന്നും പറയാതെയാണ് ബിജെപി പ്രകടന പത്രിക. സാധാരണ ജനങ്ങളെ ബാധിക്കുന്ന ഒന്നും പ്രകടന പത്രികയിൽ ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.