പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വ്യക്തിപരമായി വിദ്വേഷമില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും വരെ വേദി പങ്കിട്ടിട്ടുണ്ട്. എന്നാല്‍, മോദിയോട് ധാര്‍മികമായും ആശയപരമായും കടുത്ത ഭിന്നതയുണ്ട്. ഭരണഘടനയോടും ദുര്‍ബലരോടും ഉള്ള മോദിയുടെ സമീപനം അംഗീകരിക്കാനാകില്ല.
സംസ്ഥാനങ്ങളുടെ അവകാശത്തെയും ഭരണഘടനയെയും ബഹുമാനിക്കുന്ന പുതിയ പ്രധാനമന്ത്രി വരുമെന്ന് ഉറപ്പുണ്ട്.വടക്കേ ഇന്ത്യയില്‍ തിരിച്ചടി ഉറപ്പായതോടെയാണ് മോദി തെക്കേ ഇന്ത്യന്‍ സന്ദര്‍ശനം കൂട്ടിയത്. ദേശീയ ദിനപത്രത്തിന് നല്കിയ അഭിമുഖത്തിലാണ് സ്റ്റാലിന്റെ പരാമര്‍ശങ്ങള്‍.
അതേസമയം, രാഹുല്‍ ഗാന്ധിയെ ഇന്ത്യക്ക് വിശ്വാസമില്ലെന്നും മോദിയുടെ ഗ്യാരണ്ടിയിലാണ് ജനങ്ങളുടെ വിശ്വാസമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പറഞ്ഞിരുന്നു. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടപ്പിലാക്കാന്‍ പ്രതിജ്ഞാബദ്ധമാണ് തന്റെ സര്‍ക്കാര്‍. ഭാവി സര്‍ക്കാരിന്റെ ആദ്യ നൂറ് ദിനങ്ങളും നിര്‍ണായകമെന്ന് മോദി പറഞ്ഞു.