തെരഞ്ഞെടുപ്പ് കമ്മീഷന് പക്ഷപാതമെന്ന് തിരുവനന്തപുരം യുഡിഎഫ് സ്ഥാനാർത്ഥി ശശിതരൂർ. മോദിനടത്തുന്ന പരാമർശങ്ങൾ അതിരുകടക്കുന്നു. മിനിമം തെരഞ്ഞെടുപ്പ് കമ്മീഷൻ മോദിയെ താക്കീതെങ്കിലും ചെയ്യണം. കമ്മീഷന്റെ നടപടികൾ കോൺഗ്രസിനെതിരെ മാത്രമാണെന്നും ശശി തരൂർ പറഞ്ഞു. രാജസ്ഥാനിലെ പ്രസംഗവുമായി ബന്ധപ്പെട്ട് മോദിക്കെതിരെ കമ്മീഷൻ നടപടി എടുക്കുന്നില്ല.

അതേസമയം മുസ്ലിം വിഭാഗത്തിനെതിരായ വിവാദ പരാമർശത്തിൽ പ്രതിപക്ഷം വിമർശനം ഉന്നയിക്കുന്നതിനിടയിലും പിന്നോട്ടില്ലെന്ന നിലപാടിലാണ് നരേന്ദ്രമോദി. തന്റെ പ്രസംഗം കോൺഗ്രസിനും ഇൻഡ്യ മുന്നണിക്കുമുള്ളിൽ ഭയം ഉണ്ടാക്കിയെന്നാണ് മോദിയുടെ പ്രതികരണം.