ഹില്ലി അക്വാ കെഎസ്ആർടിസിയുമായി സഹകരിച്ച് യാത്രക്കാർക്കായി 'കുടിവെള്ള വിതരണ പദ്ധതി' ആരംഭിച്ചു. യാത്രക്കാർക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കുകയാണ് കെഎസ്ആർടിസിയുടെ പുതിയ പദ്ധതി. സർക്കാർ സംരംഭമായ ഹില്ലി അക്വായുമായി സഹകരിച്ച് കുപ്പിവെള്ള വിതരണം ആരംഭിക്കാനാണ് കെഎസ്ആർടിസിയുടെ തീരുമാനം.

ഒരു ലിറ്ററിന് 15 രൂപ നിരക്കിൽ സൂപ്പർ ഫാസ്റ്റ് മുതൽ ഉയർന്ന ശ്രേണിയിലുള്ള എല്ലാ സർവീസുകളിലും ബസിനുള്ളിൽ തന്നെ ശുദ്ധജലം ലഭ്യമാക്കുന്നതിനുള്ള സംവിധാനമാണ് നടപ്പിലാക്കുന്നത്. കൂടാതെ കെഎസ്ആർടിസിയെ ആശ്രയിച്ച് എത്തുന്ന മറ്റു യാത്രക്കാർക്കായി കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിൽ നിന്ന് ശുദ്ധജലം നേരിട്ട് വാങ്ങാവുന്നതാണ്.

കൂടാതെ ബൾക്ക് പർച്ചേസിംഗ് സംവിധാനവും കെഎസ്ആർടിസി ഒരുക്കുന്നുണ്ട്. ഇതിനായി ഹോൾസെയിൽ വിലയിൽ ലിറ്റിറിന് പത്തു രൂപ നിരക്കിൽ ശുദ്ധജലം ലഭ്യമാക്കുന്നതിനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്.