കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച്‌ ബിജെപിയില്‍ ചേർന്ന ആറ് എംഎല്‍എമാർ ഉടൻ ജയിലില്‍ കിടക്കുമെന്ന് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു.ചൗരാ മൈതാനിയില്‍ നടത്തിയ പൊതുയോഗത്തിലാണ് ബിജെപിയില്‍ ചേർന്ന വിമത എംഎല്‍എമാർക്കെതിരെ മുഖ്യമന്ത്രി രൂക്ഷമായ വിമർശനം ഉന്നയിച്ചത്.

തന്‍റെ സർക്കാർ അഞ്ചുവർഷം പൂർത്തിയാക്കുമെന്നും ഷിംലയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ അദ്ദേഹം പറഞ്ഞു.അഴിമതിക്കാരെ ജനങ്ങള്‍ പാഠം പഠിപ്പിക്കും. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ അഴിമതിക്കാരുടെ അവസ്ഥ എന്താകുമെന്ന് കണ്ടറിയണമെന്നും സുഖ്‌വീന്ദർ സിംഗ് സുഖു പറഞ്ഞു.

ഷിംല പാർലമെന്‍റ് സീറ്റിലെ കോണ്‍ഗ്രസ് സ്ഥാനാർഥി വിനോദ് സുല്‍ത്താൻപുരി മുഖ്യമന്ത്രി സുഖുവിന്‍റെ സാന്നിധ്യത്തില്‍ നാമനിർദേശ പത്രിക സമർപ്പിച്ചു. ആറ് കോണ്‍ഗ്രസ് എംഎല്‍എമാർ രാജിവച്ച ഒഴിവിലേക്കും നാല് ലോക്‌സഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പും ജൂണ്‍ ഒന്നിന് നടക്കും.