കേരളത്തിൽ ഇന്നും അതിതീവ്രമഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ റിപ്പോർട്ട്. തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലുമാണ് അതിശക്തമായ മഴ പ്രതീക്ഷിക്കുന്നത്. വടക്കന്‍ കേരളത്തിലും മഴ മുന്നറിയിപ്പിട്ടുണ്ട്. ഇന്ന് നാല് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് ജില്ലകളില്‍ ഓറഞ്ചും ഏഴിടത്ത് യെല്ലോ അലർട്ടുമാണ്.

അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും മറ്റു ജില്ലകളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്.

റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

മേയ് 20:പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി

മേയ് 21:പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി

ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

മേയ് 20: തിരുവനന്തപുരം, കൊല്ലം, എറണാകുളം

മേയ് 21: തിരുവനന്തപുരം, കൊല്ലം, എറണാകുളം

മേയ് 22: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം

മേയ് 23: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം