യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് ചര്‍ച്ച നടത്തും. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ബിജെപിയ്ക്കുണ്ടായ കനത്ത തിരിച്ചടി വലിയ വിവാദമായ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച.

ഇത്തവണ ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് ഫലത്തിലുണ്ടായ ബിജെപിയുടെ തിരിച്ചടി യോഗിയുടെ ഇടപെടലിനെ തുടര്‍ന്നാണെന്ന് നേരത്തെ വിമര്‍ശനമുയര്‍ന്നിരുന്നു. ഗോരഖ്പൂരിലാവും കൂടിക്കാഴ്ച നടക്കുക. തിരഞ്ഞെടുപ്പ് ഫലം വന്നശേഷം മോഹന്‍ ഭാഗവത്തിന്റെ വിമര്‍ശനവും വലിയ ചര്‍ച്ചയായിരുന്നു.

എന്‍ഡിഎ ജനങ്ങളെ വിഭജിക്കുന്ന തരത്തിലാണ് പ്രചാരണം നടത്തിയതെന്നായിരുന്നു മോഹന്‍ ഭാഗവത്തിന്റെ വിമര്‍ശനം. ഇതിന് പിന്നാലെ ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാറിന്റെ പ്രസ്താവനയും വിവാദമായിരുന്നു.