തൃശ്ശൂർ ജില്ലയിലെ മറ്റത്തൂരില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിനു നേരെ ആക്രമണമുണ്ടായതായി റിപ്പോർട്ട്. മറ്റത്തൂർ മോനടിയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി വിശാഖിൻ്റെ വീടിനുനേരെയാണ് ആക്രമണമുണ്ടായത്. മൂന്നുപേരാണ് ആക്രമണ സംഘത്തിലുണ്ടായിരുന്നതെന്നാണ് വിവരം.

കഴിഞ്ഞ ദിവസം രാത്രി പതിനൊന്നോടെയായിരുന്നു സംഭവം. വീടിന്റെ ജനല്‍ചില്ല് തകർത്ത സംഘം വിശാഖിനെ ആക്രമിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പഞ്ചായത്ത് പ്രസിഡന്റ് ഷാന്റോ കൈതാരത്തിന്റെ കൈക്ക് കുത്തേറ്റു. അതേസമയം സംഭവത്തിന് പിന്നില്‍ ബിജെപി പ്രവർത്തകരാണെന്നാണ് സിപിഎം ആരോപിക്കുന്നത്.