പ്ലാച്ചിമടയിലെ കോളക്കമ്പനിയുടെ 35 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു. ഭൂമി വിട്ടൊഴിയല്‍ നിയമപ്രകാരമാണ് പ്ലാച്ചിമടയിലെ കോളക്കമ്പനിയുടെ മുന്‍വശത്തെ സ്ഥലം കൈമാറിയത്. പെരുമാട്ടി പഞ്ചായത്തിലെ പ്ലാച്ചിമടയിലെ കൊക്കകോള കമ്പനിയുടെ കൈവശമുണ്ടായിരുന്ന 35 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്.

ഭൂമി വിട്ടൊഴിയല്‍ നിയമപ്രകാരം ഭൂമി വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് ഹിന്ദുസ്ഥാന്‍ കൊക്കകോള ബിവറേജസ് പ്രൈമറ്റ് ലിമിറ്റഡ് രേഖാമൂലം നല്‍കിയത് പരിഗണിച്ചാണ് പാലക്കാട് ആര്‍.ഡി.ഒ.യുടെ നേതൃത്വത്തില്‍ ഭൂമിയേറ്റെടുത്തത്. ഭൂമി ഏറ്റെടുക്കുന്നതുസംബന്ധിച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മാര്‍ച്ചില്‍ റവന്യൂവകുപ്പിന്റെ ഉത്തരവ് ഇറങ്ങിയിരുന്നു.