എഡിജിപി എം ആർ അജിത് കുമാർ എന്തിന് ആർഎസ്എസ് നേതാക്കളെ കണ്ടുവെന്നത് പരിശോധിക്കേണ്ടതാണെന്ന് ഇടതുമുന്നണി കൺവീനർ ടിപി രാമകൃഷ്ണൻ. ആഭ്യന്തര വകുപ്പ് അന്വേഷണം നടത്തുന്നുണ്ടെന്നും തെറ്റുകാരനാണെങ്കിൽ ശക്തമായ നടപടിയെടുക്കുമെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു.

സംസ്ഥാന സർക്കാർ ഉചിതമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ടിപി രാമകൃഷ്ണൻ കൂട്ടിച്ചേർത്തു. എൽഡിഎഫ് യോ​ഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ടിപി രാമകൃഷ്ണൻ. അതേസമയം ഫോൺ ചോർത്താൽ ആര് ചെയ്താലും തെറ്റാണെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു.

പിവി അൻവർ ഉന്നയിച്ച എല്ലാ പ്രശ്നവും അന്വേഷിക്കും. എല്ലാ ദിവസവും ആരോപണം ഉന്നയിക്കൽ നല്ല ലക്ഷണം അല്ലെന്നും ടിപി രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.