ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡ് (ബിഎസ്എൻഎൽ) പുതിയ ലോഗോ പുറത്തിറക്കി. രാജ്യവ്യാപകമായി 4ജി നെറ്റ്‌വർക്ക് ലോഞ്ചിന് മുന്നോടിയായി, സ്പാം-ബ്ലോക്കിംഗ്, വൈഫൈ റോമിംഗ് സേവനം, ഇൻട്രാനെറ്റ് ടിവി എന്നിവ ഉൾപ്പെടെ പുതിയ ഏഴ് സേവനങ്ങൾ ബിഎസ്എൻഎൽ അവതരിപ്പിച്ചു.

അതേസമയം പുതിയ ലോ​ഗോയിൽ കണക്ടിങ് ഇന്ത്യ എന്നതിന് പകരം കണക്ടിങ് ഭാരത് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ എം സിന്ധ്യയാണ് പുതിയ ലോ​ഗോ അവതരിപ്പിച്ചത്. പുതിയ സ്പാം ബ്ലോക്കിങ് സംവിധാനത്തിലൂടെ ഉപയോക്താവിന് മുന്നറിയിപ്പ് നൽകാതെ തന്നെ സ്പാം എസ്എംഎസ്, തട്ടിപ്പ് എന്നവയിൽ നിന്ന് സുരക്ഷ ഒരുക്കുന്നുവെന്ന് ബിഎസ്എൻഎൽ അവകാശപ്പെടുന്നു.

കൂടാതെ ടെൽകോ വൈ-ഫൈ റോമിംഗാണ് മറ്റൊരു സവിശേഷമായ ഫീച്ചർ. ഇത് ബിഎസ്എൻഎൽ നെറ്റ്‌വർക്ക് ഉപയോക്താക്കൾക്ക് യാത്ര ചെയ്യുമ്പോൾ ഏത് ബിഎസ്എൻഎൽ എഫ്‌ടിടിഎച്ച് വൈ-ഫൈ നെറ്റ്‌വർക്കിലേക്കും കണക്റ്റുചെയ്യാൻ പ്രാപ്‌തമാക്കുന്നു.

ബിഎസ്എൻഎൽ രാജ്യത്തുടനീളം അതിൻ്റെ 4 ജി നെറ്റ്‌വർക്ക് അതിവേഗം വിപുലീകരിക്കുകയാണ്. എയർടെൽ, ജിയോ, വി എന്നിവയുടെ താരിഫ് വർദ്ധനയ്ക്ക് ശേഷം ബിഎസ്എൻഎൽ വരിക്കാരുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തിയിരുന്നു.