നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെയുണ്ടായ വെടിക്കെട്ടപകടത്തിൽ പ്രതികരണവുമായി സിപിഐഎം കാസർഗോഡ് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ. ‘അത്യന്തം അശ്രദ്ധയാണ് അപകടത്തിന് പിന്നിൽ. പടക്കം കൈകാര്യം ചെയ്തത് ആരാണെന്നതിൽ ഗൗരവമായ പരിശോധന നടത്തണമെന്നും എം വി ബാലകൃഷ്ണൻ പറഞ്ഞു.

എം വി ബാലകൃഷ്ണൻ പറഞ്ഞത്

വെടിക്കെട്ടപകടം ക്ഷണിച്ചുവരുത്തിയതാണ്. ഇത്തരമൊരു സാഹചര്യം ഉണ്ടാക്കരുതായിരുന്നു. ആവശ്യമായ കാര്യങ്ങൾ ക്ഷേത്ര ഭാരവാഹികൾ ചെയ്യണം. പടക്കം കൈകാര്യം ചെയ്തത് ആരാണെന്നതിൽ ഗൗരവമായ പരിശോധന നടത്തണം. മേലിൽ ഇത്തരം കാര്യങ്ങൾ ആവർത്തിക്കാത്ത സാഹചര്യം ഉണ്ടാവണം.

വിശദമായ അന്വേഷണം ഉണ്ടാവണം. സർക്കാർ അത്യന്തം ശ്രദ്ധയോടെ കൈകാര്യം ചെയ്യും. അതിനാവശ്യമായ നടപടി സ്വീകരിക്കും. വെടിക്കെട്ട് ഉപയോഗിക്കുമ്പോൾ ചില നിബന്ധനകൾ ഉണ്ട്. അത് നടത്തിപ്പുകാർ പാലിച്ചില്ല. അവർക്ക് അശ്രദ്ധയുണ്ടായി’, എം വി ബാലകൃഷ്ണൻ പറഞ്ഞു.