എഡിജിപി എംആർ അജിത് കുമാറിനെ വിജിലൻസ് ചോദ്യം ചെയ്തു. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് ചോദ്യം ചെയ്യൽ. ആറ് മണിക്കൂർ ആണ് ചോദ്യം ചെയ്തത്. വിജിലൻസ് എസ് പി കെ എൽ ജോണിക്കുട്ടി, ഡിവൈഎസ്പി ഷിബു പാപ്പച്ചൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. കള്ളക്കടത്ത് സ്വർണം തിരിമറി, ആഢംബര വീട് നിർമാണം, മലപ്പുറം എസ്പിയുടെ വസതിയിലെ മരംമുറി ഉൾപ്പെടെയുള്ള പരാതികളിലാണ് എഡിജിപിക്കെതിരെ അന്വേഷണം.
അന്വേഷണത്തിൽ രണ്ടാഴ്ചക്കുള്ളിൽ വിജിലൻസ് സംഘം റിപ്പോർട്ട് സമർപ്പിക്കും. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടാൽ അജിത്കുമാറിനെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്യും. പി വി അൻവർ നൽകിയ പരാതിയിലാണ് അന്വേഷണം. കഴിഞ്ഞ സെപ്റ്റംബറിലാണ് എഡിജിപി എം ആർ അജിത് കുമാറിനെതിരെ സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്.