പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പ്രതിപക്ഷ നേതാവ് വെറുപ്പ് വിലയ്ക്ക് വാങ്ങുന്ന ആളാണെന്ന് വെള്ളാപ്പള്ളി നടേശന്‍. വിഡി സതീശന് പക്വതയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. പ്രതിപക്ഷ നേതാവിന് വേണ്ട മെയ്‌വഴക്കം സതീശനില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
മന്നം ജയന്തിയോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനത്തില്‍ രമേശ് ചെന്നിത്തലയെ മുഖ്യപ്രഭാഷകനായി എന്‍എസ്എസ് ക്ഷണിച്ചതിന് പിന്നാലെയാണ് വെള്ളാപ്പള്ളി വിഡി സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. സാമുദായിക സംഘടനകളോട് രാഷ്ട്രീയ നേതാക്കള്‍ അടുപ്പം പുലര്‍ത്തണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
സാമുദായിക നേതാക്കന്‍മാരുമായി പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് പറഞ്ഞ് അവസാനിപ്പിക്കണം. അതിന് ചെന്നിത്തലയെ മാതൃകയാക്കണം. ചെന്നിത്തല ഇരുത്തം വന്ന നേതാവാണ്. അത്തരത്തിലാണ് ചെന്നിത്തലയെ ജനങ്ങള്‍ ഇഷ്ടപ്പെടുന്നത്. എന്‍എസ്എസുമായി അകന്ന് നില്‍ക്കാന്‍ പാടില്ലെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.