കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കി ഇന്ത്യ സഖ്യം.രാജസ്ഥാനിൽ നടന്ന പ്രതിഷേധത്തിനിടെ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. അതേസമയം പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെയുള്ള കേസന്വേഷണത്തിന് ക്രൈം ബ്രാഞ്ച് സംഘത്തെ രൂപീകരിച്ചു.
പാർലമെന്റിൽ നടന്ന ഭരണ പ്രതിപക്ഷ എംപിമാരുടെ ഏറ്റുമുട്ടലിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്രം കടുത്ത നടപടികളിലേക്ക് കടന്നത്. ഇതോടെ ആഭ്യന്തര മന്ത്രി അമിത് ഷായുടെ രാജിയിൽനിന്ന് പിന്നോട്ടില്ലെന്ന നിലപാട് കടുപ്പിച്ചിരിക്കുകയാണ് ഇന്ത്യാസഖ്യം.
അമിത് ഷാ യുടെ രാജ്യാവശ്യപ്പെട്ട് വിവിധ സംസ്ഥാനങ്ങളിൽ പ്രതിഷേധങ്ങൾ അരങ്ങേറി.ദില്ലിയിലെ വിവിധ ഇടങ്ങളിലും ഇന്ത്യാസഖ്യം പ്രതിഷേധിച്ചു. രാജസ്ഥാനിലെ ജയ്പൂരിൽ നടന്ന പ്രതിഷേധത്തിനിടയിലേക്ക് പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു.
അതേസമയം ഭരണകക്ഷി എംപിമാർക്കെതിരെ പ്രതിപക്ഷം നൽകിയ പരാതിയിൽ നടപടിയെടുക്കാൻ ദില്ലി പോലീസ്സ് തയ്യാറായില്ല. അമിത് ഷാ രാജിവെക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന് സിപിഐഎം ദേശീയ കോഡിനേറ്റർ പ്രകാശ് കാരാട്ട് പറഞ്ഞു. വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കാനാണ് സംഘടിപ്പിക്കാനാണ് ഇന്ത്യാ സഖ്യത്തിന്റെ നീക്കം.