മുഖ്യമന്ത്രി പദവിയേക്കുറിച്ച് ചർച്ച ചെയ്യേണ്ട സമയമല്ല ഇതെന്ന് ലീഗ് നേതാവ് എം കെ മുനീർ. ആരെയെങ്കിലും പുകഴ്ത്തിയത് കൊണ്ട് തീരുമാനത്തിൽ എത്തി എന്ന് പറയാൻ ആകില്ല.. ജാമിയ നൂരിയയുടെ പരിപാടിയിൽ പല നേതാക്കളെയും ക്ഷണിക്കാറുണ്ട്..

മുഖ്യമന്ത്രിയെ മുസ്ലിം ലീഗ് നിശ്ചയിച്ച് നൽകാറില്ല.അങ്ങനെ ഒരു കീഴ്വഴക്കം ലീഗിനില്ല.തിരഞ്ഞെടുപ്പിലേക്ക് ഇനി ഒരു വർഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുന്നണി വിപുലീകരണത്തിന് നിലവിൽ ചർച്ച നടത്തിയിട്ടില്ല. അത് കൂട്ടായി എടുക്കേണ്ട തീരുമാനമാണ്. ഏതെങ്കിലും പാർട്ടിയുമായി ചർച്ച നടത്താൻ ചുമതലപ്പെടുത്തിയാൽ ലീഗ് അത് നിർവഹിക്കും.

ഒരുമിച്ച് ചായ കുടിക്കാൻ ഇരുന്നാലും നിഗൂഢ ചർച്ചകൾ നടന്നു എന്ന് വാർത്തകൾ വരുന്നു.മുന്നണി വിട്ടുപോയവരെ തിരികെ കൊണ്ട് വരാൻ ലീഗിന് ഒറ്റയ്ക്ക് ആകില്ല.മുന്നണി കൂട്ടായി ഇരുന്നു ആലോചിക്കേണ്ട കാര്യമാണതെന്നും അദ്ദേഹം പറഞ്ഞു.