രമേശ് മാന്തിയാൽ അതിൽ കൊത്താൻ തന്നെ കിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സായിപ്പിനെ കാണുമ്പോൾ കവാത്ത് മറക്കുന്നയാളാണ് ബിനോയ് വിശ്വം എന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പരിഹാസത്തിന് തൊട്ടുപിന്നാലെയാണ് മറുപടിയുമായി ബിനോയ് വിശ്വം രംഗത്തെത്തിയത്.
ഒരുമിച്ച് നേതാക്കൾക്ക് വേദി പങ്കിടാൻ കഴിയാത്ത പാർട്ടിയാണ് കോൺഗ്രസ്. തങ്ങളെ പഠിപ്പിക്കാൻ വരേണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം.