മതവിദ്വേഷ പരാമർശത്തിൽ ബിജെപി നേതാവ് പി സി ജോർജ് തിങ്കളാഴ്ച പൊലീസിന് മുന്നിൽ ഹാജരാകും. ഇന്ന് രണ്ട് തവണ പൊലീസ് വീട്ടിൽ എത്തിയിട്ടും പി സി ജോർജ് നോട്ടീസ് കൈപ്പറ്റിയിരുന്നില്ല.പി സി ജോർജ് നിലവിൽ വീട്ടിലില്ല. പിസി ഒളിവിലാണെന്ന വാർത്തകളും ഇതിനിടെ വന്നിരുന്നു. ഹാജരാകാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് പി സി ജോർജ് പൊലീസിന് അപേക്ഷ നൽകിയിട്ടുണ്ട്. പി സി ജോർജ് വീട്ടിലില്ലാത്തതിനാൽ മകൻ ഷോൺ ജോർജ് ആണ് നോട്ടീസ് കൈപ്പറ്റിയത്.

മതവിദ്വേഷ പരാമർശത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശത്തിനനുസരിച്ച് നടപടിയെടുക്കാനാണ് ഈരാറ്റുപേട്ട പൊലീസ് നീക്കം. ഇന്നലെ പി സി ജോർജിന്‍റെ മുൻകൂർ ജാമ്യം അപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.

മുൻ എംഎൽഎയുടെ ടവർ ലൊക്കേഷൻ പൊലീസ് പരിശോധിക്കുകയാണ്. ഇന്ന് രാവിലെയാണ് അദ്ദേഹം വീട്ടിൽ നിന്നും മാറിയത്.