കോണ്‍ഗ്രസ് എംപി ശശി തരൂരിനെ പരിഹസിച്ച് സിപിഐഎം നേതാവ് ജി സുധാകരന്‍. ഗാന്ധിജിയാണ് യഥാര്‍ത്ഥ വിശ്വ പൗരനെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും രാജ്യത്ത് അംബാസിഡര്‍ ആയിരിക്കുന്ന ആളാണ് ഇപ്പോഴത്തെ വിശ്വ പൗരനെന്നും സുധാകരന്‍ പറഞ്ഞു. ഐക്യരാഷ്ട്രസഭയില്‍ ജീവനക്കാരനായിരുന്ന ആളല്ല വിശ്വ പൗരനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തത്.

തിരുവനന്തപുരത്ത് കെപിസിസി സംഘടിപ്പിച്ച ഗുരു-ഗാന്ധി സമാഗമ ശതാബ്ദി ആഘാഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സുധാകരന്‍. ജവഹര്‍ലാല്‍ നെഹ്‌റു വിശ്വപൗരന്‍ ആയിരുന്നു. രാഷ്ട്രീയക്കാരന്‍ ആയാല്‍ സത്യം പറയാന്‍ കഴിയില്ല എന്നതാണ് അവസ്ഥയെന്നും സുധാകരന്‍ പറഞ്ഞു.