വയനാട് ദുരന്ത ബാധിതര്‍ക്ക് വേണ്ടി സ്മാര്‍ട്ട് കാര്‍ഡ് പുറത്തിറക്കി. സ്മാര്‍ട്ട് കാര്‍ഡിലൂടെ ദുരന്ത ബാധിതര്‍ക്ക് സഹായങ്ങള്‍ വിതരണം ചെയ്യാന്‍ സൗകര്യമൊരുക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു.
ഏപ്രില്‍ മുതല്‍ 6 മാസത്തേക്ക് സാധനങ്ങള്‍ വാങ്ങാന്‍ 1000 രൂപ കൂപ്പണ്‍ നല്‍കും.പുനരധിവാസവുമായി ബന്ധപ്പെട്ട് ദുരന്ത ബാധിതര്‍ നല്‍കേണ്ട സമ്മതപത്രത്തിലെ പിശക് പരിഹരിച്ചുവെന്ന് മന്ത്രി അറിയിച്ചു.
പാക്കേജ് അംഗീകരിച്ചാല്‍ നിലവിലെ വീടും ഭൂമിയും സറണ്ടര്‍ ചെയ്യണം എന്നത് തിരുത്തി. വീട് മാത്രം സറണ്ടര്‍ ചെയ്താല്‍ മതി. വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് ആവശ്യമായ നടപടി സ്വീകരിക്കും. ടാറ്റ കമ്പനിയുടെ സഹായത്തോടെ വൈത്തിരിയില്‍ 7 കോടി രൂപ മുതല്‍ മുടക്കില്‍ ട്രോമ കെയര്‍ നിര്‍മ്മിക്കും. ദുരന്ത ബാധിതര്‍ക്കുള്ള തുടര്‍ ചികിത്സയ്ക്ക് ക്രമീകരണം ഒരുക്കും. ദുരന്തത്തില്‍ കാണാതാവുകയും പിന്നീട് മരിച്ചതായി കണക്കാക്കുകയും ചെയ്തവരുടെ മരണ സര്‍ട്ടിഫിക്കറ്റ് നാളെ മുതല്‍ വിതരണം ചെയുമെന്നും മന്ത്രി അറിയിച്ചു.
എല്ലാവര്‍ക്കും തുല്യമായിട്ട് മാത്രമേ സഹായം വിതരണം ചെയ്യുകയുള്ളൂ. സമ്മതപത്രം ഒപ്പിട്ടുവെന്ന് കരുതി ഭാവിയില്‍ എന്തെങ്കിലും അധികമായി നല്‍കാന്‍ തീരുമാനിച്ചാല്‍ കിട്ടാതിരിക്കില്ല. എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഉടമകള്‍ സര്‍ക്കാരിനെതിരെ അപ്പീലുമായി മുന്നോട്ട് പോകില്ലെന്ന് ഉറപ്പ് ലഭിച്ചതായും മന്ത്രി രാജന്‍ അറിയിച്ചു.