സംസ്ഥാന പ്രസിഡൻ്റിൻ്റെ ജാഥയിൽ പങ്കെടുക്കാത്തതിന് കൊല്ലം ജില്ലയിലെ കെഎസ്‌യു നേതാക്കൾക്കെതിരെയും നടപടി. കൊല്ലം ജില്ലയിലെ 28 ഭാരവാഹികളെയാണ് സസ്പെൻഡ് ചെയ്തത്. സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യറിൻ്റെ ക്യാമ്പസ് ജാഗരൻ യാത്രയിൽ പങ്കെടുക്കാത്ത നേതാക്കൾക്കെതിരെയാണ് നടപടി. അലോഷ്യസ് സേവിയർ നയിച്ച ക്യാമ്പസ് ജാഗരൻ യാത്ര 19ന് ആയിരുന്നു കൊല്ലത്ത് എത്തിയത്.

പാലക്കാട്, മലപ്പുറം ജില്ലകളിലെ ഭാരവാഹികൾക്കും അസംബ്ലി പ്രസിഡൻ്റുമാർക്കും എതിരെ നേരത്തെ നടപടി എടുത്തിരുന്നു. സംസ്ഥാന പ്രസിഡൻ്റിൻ്റെ നിർദേശപ്രകാരമാണ് നടപടിയെന്നും സംസ്ഥാന ജനറൽ സെക്രട്ടറി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു. ജില്ലാ വൈസ് പ്രസിഡൻ്റുമാരായ അജയൻ, ഷാഹിദ്, രഞ്ജിത്ത്, പ്രിൻസ് എന്നിവരടക്കം 15 ജില്ലാ നേതാക്കളെയാണ് സസ്പെൻഡ് ചെയ്തത്.

സമയബന്ധിതമായി കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകിയിട്ടുള്ള ഭാരവാഹികളുടെ വിശദീകരണം യാത്ര അവസാനിച്ച ശേഷം പരിശോധിച്ച് തുടർ നടപടികൾ കൈക്കൊള്ളുന്നതായിരിക്കുമെന്നും പ്രസ്താവനയിൽ പറഞ്ഞിരുന്നു.