ഉത്തരാഖണ്ഡിൽ ബിജെപി സർക്കാർ 170 മദ്രസകൾ അടച്ചു പൂട്ടി. അനധികൃതമായാണ് മദ്രസകൾ നിർമ്മിച്ചതെന്ന് ആരോപിച്ചാണ് നടപടി. ചരിത്രപരമായ ചുവടുവെപ്പ് എന്നാണ് അടച്ചു പൂട്ടലിനെ പറ്റി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പറഞ്ഞത്. മദ്രസ ബോർഡിലോ വിദ്യാഭ്യാസ വകുപ്പിലോ രജിസ്റ്റർ ചെയ്യാത്ത മദ്രസകളാണ് അടച്ചതെന്നാണ് ബിജെപി സർക്കാരിന്റെ വാദം.
ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ച് സർവ്വേ എടുക്കുകയും ഇതിൽ നിന്നും ലഭിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തതെന്ന് പുഷ്കർ സിങ് ധാമി പ്രസ്താവനയിൽ പറഞ്ഞു. ഡെറാഡൂൺ, ഹരിദ്വാർ, ഉദ്ദം സിങ് നഗർ, ഹൽദ്വാനി എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്.മദ്രസകൾ നിയമ വിരുദ്ധമാണെന്നും ഇത്തരത്തിലുള്ള സ്ഥാപനങ്ങളൊന്നും പ്രോത്സാഹിപ്പിക്കില്ലെന്നും ധാമി പറഞ്ഞു.
അതിനിടെ മധ്യപ്രദേശിലും ബി ജെ പി സര്‍ക്കാര്‍ മദ്രസ പൊളിച്ചുനീക്കി. 30 വര്‍ഷം പഴക്കമുള്ള മദ്രസയാണ് പൊളിച്ചു നീക്കിയത്. അനധികൃതമായി നിര്‍മിച്ചുവെന്നാരോപിച്ചാണ് നടപടി. ഈയടുത്ത് നിലവിൽ വന്ന വിവാദമായ വഖഫ് ഭേദഗതി നിയമം വന്നതിനു പിന്നാലെയുള്ള ഒരു സംസ്ഥാന സർക്കാരിന്റെ ആദ്യ നടപടിയാണ് ഇത്.
പന്ന ജില്ലയിലെ മദ്രസയാണ് ശനിയാഴ്ച പൊളിച്ചു നീക്കിയത്. വഖഫ് ഭേദഗതി ബില്‍ പാസായയുടനെ കെട്ടിടം അനധികൃതമായി നിര്‍മിച്ചുവെന്ന് കാണിച്ച് കെട്ടിട ഉടമയ്ക്ക് നോട്ടീസ് ലഭിച്ചിരുന്നു. പഞ്ചായത്തിന്റെ അനുമതിയോടെയാണ് കെട്ടിടം നിര്‍മിച്ചതെന്നാണ് മദ്രസ അധികൃതര്‍ പറയുന്നത്.
മദ്രസയുമായി ബന്ധപ്പെട്ട തര്‍ക്കം വര്‍ഷങ്ങളായി കോടതിയുടെ പരിഗണനയിലായിരുന്നു. വഖഫ് ഭേദഗതി നിയമം പ്രാബല്യത്തില്‍ വന്നതോടെ മദ്രസ പ്രവര്‍ത്തിച്ചിരുന്ന സ്ഥലം പഞ്ചായത്തിന്റെ പരിധിയിലായി. ഇതോടെയാണ് നടപടിയുണ്ടായത്.