ദില്ലി അംബേദ്കർ സർവകലാശാലയിൽ അംബേദ്കർ ജയന്തി ദിനാഘോഷത്തിനിടെ വിദ്യാർത്ഥി പ്രതിഷേധം. എസ് എഫ് ഐ യുടെ നേതൃത്വത്തിൽ അംബേദ്കറിന്റെ ചിത്രം പതിച്ച പ്ലക്കാർഡുകൾ ഉയർത്തിയായിരുന്നു പ്രതിഷേധം.
വൈസ് ചാൻസിലർ ഉൾപ്പെടെ പങ്കെടുത്ത പ്രഭാഷണത്തിനിടെയാണ് പ്രതിഷേധം നടന്നത്. സംഘടനാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്ത നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.