നടൻ ഷൈൻ ടോം ചാക്കോയ്ക്ക് നോട്ടീസ് നൽകി പോലീസ്. നാളെ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് നിർദേശം.എറണാകുളം സെൻട്രൽ എസിപിയാണ് നോട്ടീസ് നൽകിയത്.
വിൻസി അലോഷ്യസിൽ നിന്ന് എക്സൈസ് വിവരങ്ങൾ തേടാൻ ശ്രമിച്ചെങ്കിലും നിയമനടപടികൾക്ക് താല്പര്യമില്ലെന്ന് കുടുംബം അറിയിച്ചു. എന്നാൽ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം നടത്താനാണ് എക്സൈസ് തീരുമാനം.
ഷൈൻ ടോം ചാക്കോക്കെതിരെ നടപടി കടുപ്പിക്കാൻ ഒരുങ്ങുകയാണ് സിനിമ സംഘടനകൾ. നടി വിൻസി അലോഷ്യസ് നടത്തിയ വെളിപ്പെടുത്തൽ ഏറെ ഗൗരവത്തോടെയാണ് സിനിമാ സംഘടനകൾ നോക്കിക്കാണുന്നത്. നടനെതിരെ ഫിലിം ചേംബർ ഉടൻ നടപടി സ്വീകരിക്കും. താര സംഘടനയായ അമ്മയിൽ നിന്ന് നടനെ സസ്പെൻഡ് ചെയ്യാനും നീക്കം നടക്കുന്നുണ്ട്. ഷൈൻ ടോം ചാക്കോയുടെ വിശദീകരണം കൂടി കേട്ട ശേഷമാകും അമ്മ സംഘടന നടപടി സ്വീകരിക്കുക.