കോൺഗ്രസ് നേതാക്കളെ വിമർശിച്ച് വീക്ഷണം എഡിറ്റോറിയൽ.പ്രസ്ഥാനത്തിന്‍റെ യശസിനെ ഇടിച്ചുകയറിയും പിടിച്ചുതള്ളിയും അപകീര്‍ത്തിപ്പെടുത്തരുതെന്ന് മുഖപ്രസംഗത്തിൽ പറയുന്നു.കോഴിക്കോട് ഡിസിസി ഓഫീസിലേത് നിലയ്ക്കും വിലയ്ക്കും ചേരാത്ത പ്രവൃത്തി. പാര്‍ട്ടി പരിപാടികളില്‍ പ്രോട്ടോക്കോള്‍ പാലിക്കുവാന്‍ എല്ലാവരും തയ്യാറാവണം. ജനക്കൂട്ട പാര്‍ട്ടിയെന്നത് ജനാധിപത്യപരമായ വിശാലതയാണ്. കുത്തഴിഞ്ഞ അവസ്ഥയാകരുതെന്നും വീക്ഷണം.

കോഴിക്കോട് ഡിസിസി ഓഫീസ് ഉദ്ഘാടന ചടങ്ങിനിടെ ഉണ്ടായ തിക്കും തിരക്കും കണക്കിലെടുത്ത് പൊതുപരിപാടികൾക്ക് പെരുമാറ്റ ചട്ടം കൊണ്ടുവരാൻ നീക്കവുമായി കെപിസിസി നേതൃത്വം തയ്യാറെടുക്കുന്നതിനിടയിലാണ് വിമർശനവുമായി വീക്ഷണത്തിൽ ലേഖനം.

ഉദ്ഘാടനവുമായി ബന്ധപ്പെട്ട ഈ തള്ളിക്കയറ്റത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കാൻ കെപിസിസി നേതൃത്വത്തിൻ്റെ ഇടപെടൽ.