ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷായെയും മാധ്യമങ്ങളെയും വിമർശിച്ച് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലാണ് മഹുവയുടെ വിമർശനം. മറ്റേതെങ്കിലും രാജ്യമായിരുന്നെങ്കിൽ ആഭ്യന്തരമന്ത്രിക്ക് ഇന്റലിജൻസിന്റെ പരാജയത്തെക്കുറിച്ച് മാധ്യമങ്ങളോട് പറയേണ്ടി വന്നേനെ എന്നായിരുന്നു മഹുവയുടെ പോസ്റ്റ്.
‘മറ്റേതെങ്കിലും രാജ്യമായിരുന്നെങ്കിൽ ആഭ്യന്തരമന്ത്രിക്ക് മാധ്യമങ്ങളെ അഭിമുഖീകരിക്കേണ്ടി വരികയും ഇന്റലിജൻസിന്റെ പരാജയത്തെക്കുറിച്ചുള്ള ചില കടുത്ത ചോദ്യങ്ങൾക്ക് അവർക്ക് ഉത്തരം നൽകേണ്ടി വരുകയും ചെയ്യുമായിരുന്നു. എന്നാൽ ഇവിടെ ഗോദി മീഡിയ അമിത് ഷായെ ദൈവമായി ചിത്രീകരിക്കുന്ന തിരക്കിലാണ്’- ഇതായിരുന്നു മഹുവ മൊയ്ത്രയുടെ എക്സ് പോസ്റ്റ്.