ജാതി വിവേചനമാണ് ജാതി ചിന്ത ഉണ്ടാക്കുന്നതെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അതില്‍ നിന്നാണ് എസ്എന്‍ഡിപി യോഗം ഉണ്ടായത്. ജനസംഖ്യ ആനുപാതികമായി സാമൂഹ്യ നീതി വേണം. തിരഞ്ഞെടുപ്പില്‍ നമുക്ക് പ്രാതിനിത്യം കിട്ടണം. അത് ഏത് പാര്‍ട്ടിയാണെങ്കിലും ഈഴവന് പ്രാതിനിത്യം വേണമെന്നും അദ്ദേഹം പറഞ്ഞു.
കേരളാ കോണ്‍ഗ്രസ് ആര്‍ക്ക് വേണ്ടി നില്‍ക്കുന്നു. പി ജെ ജോസഫ് തങ്ങള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനം നല്‍കിയില്ല. മലപ്പുറം തങ്ങളുടെതാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം. അത് താന്‍ പറഞ്ഞപ്പോള്‍ വര്‍ഗ്ഗീയ വാദിയാക്കിയെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കേരള കോണ്‍ഗ്രസ്സ് വര്‍ഗ്ഗീയ കക്ഷിയാണ്. മുസ്ലീം ലീഗ് വര്‍ഗ്ഗീയ കക്ഷിയാണ്. വോട്ട് ബാങ്കാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.