പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഭീകരരുടെ വീടുകള്‍ തകര്‍ക്കുന്ന അധികൃതരുടെ നടപടിയില്‍ അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. ഭീകരതയ്‌ക്കെതിരെ കശ്മീരിലെ ജനം ഒറ്റക്കെട്ടായി നില്‍ക്കുകയാണ്. ഈ പിന്തുണ നിലനിറുത്തണമെന്നും ജനത്തെ അകറ്റരുതെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു. കുറ്റവാളികളെ ദയയില്ലാതെ ശിക്ഷിക്കണം. നിരപരാധികളെ ഇത് ബാധിക്കരുതെന്നും ഒമര്‍ അബ്ദുള്ള സാമൂഹ്യമാധ്യമങ്ങളില്‍ പ്രതികരിച്ചു.
അതേസമയം, ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കശ്മീരില്‍ ഭീകരരുടെ വീടുകള്‍ അധികൃതര്‍ തകര്‍ക്കുന്നത് തുടരുകയാണ്. കുപ്വാരയില്‍ ഭീകരന്റെ വീട് സുരക്ഷാ സേന സ്‌ഫോടനത്തില്‍ തകര്‍ക്കുകയായിരുന്നു. ലഷ്‌കര്‍ ഭീകരന്‍ ഫാറൂഖ് അഹമ്മദിന്റെ വീടാണ് സ്‌ഫോടനത്തില്‍ തകര്‍ത്തത്. നിലവില്‍ പാക്കിസ്ഥാനില്‍ ഭീകര സംഘത്തിനൊപ്പമാണ് ഫാറൂഖ്. പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന് ശേഷം ഭീകരരുടെ വീടുകള്‍ തകര്‍ത്തിരുന്നു.
കശ്മീരില്‍ ഇന്നലെ അഞ്ച് ഭീകരരുടെ വീടുകളാണ് ജില്ലാ ഭരണകൂടം തകര്‍ത്തത്. കശ്മീരിലെ ഷോപിയാന്‍, കുല്‍ഗാം എന്നീ ജില്ലകളില്‍ ഓരോ വീടുകളും പുല്‍വാമയില്‍ മൂന്ന് വീടുകളുമാണ് തകര്‍ത്തത്. ഷോപിയാനില്‍ മുതിര്‍ന്ന ലഷ്‌കരെ ത്വയ്ബ കമാന്‍ഡര്‍ ഷാഹിദ് അഹ്‌മദ് കുട്ടേയുടെയും കുല്‍ഗാമില് തകര്‍ത്തത് ഭീകരന്‍ സാഹിദ് അഹമ്മദിന്റെയും വീടുകള്‍ തകര്‍ത്തു. പുല്‍വാമയില്‍ ലഷ്‌കര്‍ ഭീകരന്‍ ഇഷാന്‍ അഹമ്മദ് ഷെയ്ഖ്, ഹാരിസ് അഹമ്മദ്, അഹ്‌സാന്‍ ഉള്‍ ഹഖ് ഷെയ്ഖ് എന്നിവരുടെയും വീടുകള്‍ കഴിഞ്ഞ ദിവസം തകര്‍ത്തിരുന്നു.