1971ലെ ഇന്ത്യ-പാക് യുദ്ധത്തിൻറെ സാഹചര്യം ഇന്നത്തെതിൽനിന്ന് വ്യത്യസ്തമാണെന്ന് കോൺഗ്രസ് എംപി ശശി തരൂർ. ബംഗ്ലാദേശ് സ്വാതന്ത്ര്യത്തിനായി പോരാടിയ കാലത്ത് ഇന്ത്യയ്ക്ക് വ്യക്തമായ ധാർമിക ലക്ഷ്യമായിരുന്നുവെന്നും, ഇപ്പോഴുള്ള പാക് പ്രശ്നത്തിൽ അതിന് സമാനതയില്ലെന്നും അദ്ദേഹം പറഞ്ഞു.
സോഷ്യൽ മീഡിയയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും 1971ലെ യുദ്ധം നടക്കുമ്പോഴുണ്ടായ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെയും താരതമ്യം ചെയ്യുന്ന പോസ്റ്റുകളെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇരുഭാഗത്തും സംഘർഷം നീണ്ടുനിന്നാൽ ഒരുപാട് ജീവനുകൾ നഷ്ടമാകുമെന്നും തരൂർ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിന് പിന്നാലെ 1971ലെ ഇന്ത്യ-പാക് യുദ്ധ സമയത്ത് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കീഴടങ്ങിയിരുന്നില്ലെന്ന പ്രചരണവുമായി നിരവധി കോൺഗ്രസ് നേതാക്കളും രംഗത്ത് വന്നിരുന്നു.