ഇന്ത്യ-പാക്ക് വെടിനിര്‍ത്തല്‍ പ്രഖ്യാപനവും അതുമായി ബന്ധപ്പെട്ട ദേശീയ സംഭവവികാസങ്ങളും അഭിസംബോധന ചെയ്യുന്നതിനായി പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയച്ചു.

രാജ്യത്തിന്റെ പ്രതിനിധികളുടെ ഏതെങ്കിലും ഔദ്യോഗിക പ്രസ്താവനയ്ക്ക് മുന്‍പ്, വെടിനിര്‍ത്തല്‍ സംബന്ധിച്ച് അമേരിക്കന്‍ പ്രസിഡന്റ് പ്രഖ്യാപനം നടത്തിയത് ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തിയിട്ടുണ്ടെന്നു കത്തില്‍ പറയുന്നു.

മൂന്നാം കക്ഷിയുടെ ഇടപെടല്‍ അനുവദിക്കാതെ, നമ്മുടെ തര്‍ക്കങ്ങള്‍ ഉഭയകക്ഷിപരമായി പരിഹരിക്കുക എന്നത് നമ്മുടെ രാജ്യത്തിന്റെ അംഗീകൃത നയമാണ്. അതിനാല്‍, ഈ കാര്യത്തെക്കുറിച്ച് സര്‍ക്കാരിന്റെ ഉയര്‍ന്ന തലങ്ങളില്‍ നിന്ന് വ്യക്തവും ആധികാരികവുമായ വിശദീകരണം ആവശ്യമാണ്. ഇതിനായി പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുകൂട്ടണമെന്നും, പ്രധാനമന്ത്രി വ്യക്തിപരമായി സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കണമെന്നും എം.എ.ബേബി കത്തില്‍ ആവശ്യപ്പെട്ടു.