കൂരിയാട് ദേശീയപാത ഇടിഞ്ഞുവീണ സംഭവം അന്വേഷിക്കാൻ മൂന്നംഗ വിദഗ്ധസമിതിയെ നിയോഗിച്ച് ദേശീയപാത അതോറിറ്റി. സംഘം നാളെ സ്ഥലം സന്ദര്‍ശിക്കും.
‘കൂരിയാട് ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവം ആശങ്കയുണ്ടാക്കുന്നതാണ്. ജനങ്ങളെ ബാധിക്കുന്ന വിഷയമാണിത്. ദേശീയപാത അതോറിറ്റി മൂന്നംഗ വിദഗ്ധ സമിതിയെ നിയമിച്ചു. സ്വതന്ത്ര കമ്മിറ്റിയെയാണ് നിയമിച്ചിരിക്കുന്നത്. നാളെ സംഘം സ്ഥലം സന്ദര്‍ശിക്കും. നാളെ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ഗതാഗതം വഴിതിരിച്ചുവിടും. വിദഗ്ദ സമിതി ഇക്കാര്യം പരിശോധിക്കും – ജില്ലാ കളക്ടർ വി. ആര്‍ വിനോദ് വ്യക്തമാക്കി.
അതേസമയം ദേശീയപാത എന്‍ജിനീയറിങ് വിഭാഗം കൂരിയാട് പരിശോധന നടത്തി. അപകടം സംഭവിച്ച കൂരിയാട് മുതല്‍ കൊളപ്പുറം വരെയുള്ള ഭാഗത്താണ് പരിശോധന നടത്തിയത്.