എം സ്വരാജ് നിലകൊള്ളുന്നത് മത സൗഹാര്‍ദ്ദത്തിന് വേണ്ടിയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടതുപക്ഷം മതത്തിനെതിരെ ആണ് എന്ന കള്ള പ്രചാരവേല നടക്കുന്നുണ്ടെന്നും എംഎ ബേബി പറഞ്ഞു. നിലമ്പൂര്‍ ചന്തകുന്നില്‍ തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎ ബേബി.
പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന് പ്രസ്ഥാനത്തെ വഞ്ചിച്ച വ്യക്തിക്ക് മറുപടി നല്‍കാനുള്ള അവസരമാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പെന്ന് എംഎ ബേബി കൂട്ടിച്ചേര്‍ത്തു. മതത്തെ രാഷ്ട്രീയത്തില്‍ ദുരുപയോഗം ചെയ്യുന്ന പ്രവണത നിലമ്പൂരില്‍ ഉണ്ടായി. ആശാസമരത്തിന് പിന്നിലും രാഷ്ട്രീയമുണ്ട്. അതുകൊണ്ടാണ് അവര്‍ യുഡിഎഫിന് വേണ്ടി പ്രചാരണത്തിന് വന്നതെന്നും എംഎ ബേബി പറഞ്ഞു.
നിലമ്പൂരിലെ മത്സരം എല്‍ഡിഎഫ് യുഡിഎഫ് തമ്മിലാണ്. ഇടതുപക്ഷം മതത്തിനെതിരെ ആണ് എന്ന കള്ള പ്രചാരവേല നടക്കുന്നുണ്ട്. നമ്മുടെ രാജ്യത്ത് മത സൗഹാര്‍ദ്ദം ഇല്ലാതാക്കാനുള്ള ശ്രമം നടക്കുന്നു. സ്വരാജ് നിലകൊള്ളുന്നത് മത സൗഹാര്‍ദ്ദത്തിന് വേണ്ടിയാണെന്നും ബേബി വ്യക്തമാക്കി.