സാമുദായിക ശത്രുത വളര്‍ത്തുന്ന പരാമര്‍ശങ്ങളുടെ പേരില്‍ തമിഴ്‌നാട് ബിജെപി മുന്‍ അധ്യക്ഷന്‍ കെ അണ്ണാമലൈക്കും ഹിന്ദു മുന്നണി നേതാക്കള്‍ക്കുമെതിരെ ക്രിമിനല്‍ കേസ്. ജൂണ്‍ 22-ന് നടന്ന മുരുകന്‍ ഭക്തജന സമ്മേളനത്തില്‍ നിരവധി നേതാക്കള്‍ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയെന്നും വിവിധ സമുദായങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്നുമായിരുന്നു പരാതി. വഞ്ചിനാഥന്‍ എന്ന അഭിഭാഷകന്റെ പരാതിയിലാണ് നടപടി.
അണ്ണാമലൈ, ഹിന്ദു മുന്നണി സംസ്ഥാന നേതാവ് കടേശ്വര സുബ്രമണ്യം, മുന്നണി ഭാരവാഹി സെല്‍വകുമാര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തത്.തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രനും ആന്ധ്ര പ്രദേശ് ഉപമുഖ്യമന്ത്രി പവന്‍ കല്യാണുമുള്‍പ്പെടെ പങ്കെടുത്ത പരിപാടിയിലെ പ്രസംഗങ്ങള്‍ വര്‍ഗീയ വിദ്വേഷം ജനിപ്പിക്കുന്നതായിരുന്നെന്നും പരാതിയില്‍ പറയുന്നു.