കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം തകര്‍ന്ന് വീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന്റെ വീട് നിര്‍മ്മാണം ഏറ്റെടുക്കുമെന്ന് ആർ ബിന്ദു പറഞ്ഞു. ബിന്ദുവിന്റെ വീട് നവീകരിക്കാൻ ഉടൻ പണം അനുവദിക്കുമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എൻ എസ് എസ് നിര്‍മ്മാണം നടത്തുമെന്നും വീടിന്റെ പണി പൂര്‍ത്തിയാക്കുമെന്നും മന്ത്രി ആര്‍ ബിന്ദു കുടുംബത്തെ ഫോണില്‍ അറിയിച്ചു.
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദുവും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജും മരിച്ച ബിന്ദുവിന്റെ വീട് സന്ദർശിക്കും. കുടുംബത്തിന്റെ സൗകര്യം കൂടി പരിഗണിച്ചായിരിക്കും സന്ദർശനം.