സനാതന ധര്‍മം പഠിപ്പിക്കാന്‍ ക്ഷേത്രത്തില്‍ സ്‌കൂളുകളും പശുക്കള്‍ക്കായി ഗോശാലകളും നിര്‍മിക്കണമെന്ന ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഗവര്‍ണര്‍ ഗോശാലകള്‍ നിര്‍മ്മിക്കേണ്ടത് യോഗിയുടെ യുപിയില്‍ എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

ഗോമാതാക്കള്‍ അലഞ്ഞ് തിരിയുന്നത് ഉത്തര്‍പ്രദേശിലാണ്. ഗവര്‍ണര്‍ യഥാര്‍ത്ഥ ഇന്ത്യന്‍ പാരമ്പര്യം ഇനിയും മനസ്സിലാക്കേണ്ടതുണ്ടെന്ന് ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു. സനാതന ധര്‍മ്മം വരും തലമുറയെ പഠിപ്പിക്കണമെന്നും കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ളവര്‍ സനാതന ധര്‍മ്മത്തെ ബഹുമാനിക്കുന്നുണ്ടെന്നും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പറഞ്ഞിരുന്നു.