എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വീണ്ടും വിവാദ പരാമർശവുമായി രംഗത്ത്. മുസ്ലീം ലീഗിൽ എല്ലാവരും മുസ്ലീങ്ങൾ ആയിട്ടും അത് മതേതര പാർട്ടിയെന്നാണ് പറയുന്നതെന്ന് വെള്ളാപ്പള്ളി നടേശൻ. കാന്തപുരത്തേയും മുസ്ലിം ജനസംഖ്യയേയും തന്റെ പ്രസംഗത്തിൽ എടുത്തു പറഞ്ഞു കൊണ്ടായിരുന്നു വെള്ളാപ്പള്ളിയുടെ പരാമർശം.
ജനറൽ സെക്രട്ടറി സ്ഥാനത്ത് 30 വർഷം പൂർത്തിയാക്കിയ വെള്ളാപ്പള്ളി നടേശന് എസ്.എൻ.ഡി.പി യോഗം കൊച്ചി യൂണിയന്റെ ആഭിമുഖ്യത്തിൽ കൊച്ചിയിൽ നൽകിയ ആദരിക്കൽ ചടങ്ങിനിടെയായിരുന്നു പരാമർശം.
മുസ്ലീം ജനസംഖ്യയോടൊപ്പം തന്നെയുള്ള ഈഴവർക്ക് യാതൊരു പരിഗണനയും നൽകുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.എന്റെ സമുദായത്തെ ആളുകളുടെ വോട്ടിന് ഒരു വിലയുമില്ലയെന്നും വെള്ളാപ്പള്ളി നടേശൻ ചോദിച്ചു