രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്നു. കോണ്‍ഗ്രസ് ഇത് സംബന്ധിച്ച് അന്തിമ തീരുമാനത്തിലേക്ക് എത്തിയിട്ടില്ല. രാഹുല്‍ മാങ്കൂട്ടത്തില്‍ സഭാ സമ്മേളനത്തില്‍ പങ്കെടുക്കണമെന്നാണ് കോണ്‍ഗ്രസിലെ വലിയ വിഭാഗം നേതാക്കളുടെയും അഭിപ്രായം. എ ഗ്രൂപ്പ് രാഹുലിന് സംരക്ഷണം ഒരുക്കണമെന്നും അവകാശപ്പെടുന്നു.
അതേ സമയം രാഹുല്‍ മാങ്കൂട്ടത്തില്‍ അവധിയെടുക്കണമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പക്ഷത്തിന്റെ അഭിപ്രായം. രാഹുല്‍ മാങ്കൂട്ടത്തില്‍ പങ്കെടുത്താല്‍ സഭാ സമ്മേളനത്തില്‍ പ്രതിപക്ഷം പ്രതിരോധത്തില്‍ ആവുന്ന സാഹചര്യമുണ്ടെന്നാണ് വി.ഡി സതീശന്‍ പക്ഷത്തിന്റെ അഭിപ്രായം. സഭാ സമ്മേളനത്തിന് തൊട്ടു മുന്‍പ് ഈ വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കാമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.
പ്രസ്ഥാനത്തിന്റെ വിശ്വാസ്യത ഇല്ലാതാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന നിലപാടാണ് രാഹുല്‍ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് പരസ്യമായ പ്രഖ്യാപിച്ചത്. രാഹുല്‍ സഭയില്‍ വരുന്നത് വിലക്കാനാകില്ലെന്നതായിരുന്നു കെപിസിസി പ്രസിഡന്റ് പരസ്യമായി പ്രഖ്യാപിച്ച നിലപാട്.
ഇതിനോട് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശും യോജിക്കുന്നു. ഇതിനേക്കാള്‍ ഗുരുതരമായ ആരോപണങ്ങള്‍ നേരിടുന്നവര്‍ ഇപ്പോഴും സഭയിലുണ്ടെന്നും രാഹുലിനെതിരെ ആരോപണം ഉന്നയിച്ചവര്‍ പരാതി നല്‍കിയിട്ടില്ലല്ലോ എന്നുമുള്ള രണ്ട് ന്യായങ്ങള്‍ ഉന്നയിച്ചാണ് ഭൂരിഭാഗം കോണ്‍ഗ്രസ് നേതാക്കളും സഭയിലേക്കുള്ള രാഹുലിന്റെ വരവിനെ പിന്തുണയ്ക്കുന്നത്.