അച്ഛൻ പാർട്ടിക്ക് വേണ്ടി ഉണ്ടാക്കിയ സാമ്പത്തിക ബാധ്യത ഞങ്ങളുടെ തലയിലാക്കുകയാണ് കോൺഗ്രസെന്ന് ആരോപിച്ച് വയനാട്ടിൽ ആത്മഹത്യ ചെയ്ത കോൺഗ്രസ് നേതാവ് എൻ എം വിജയന്റെ മരുമകൾ പത്മജ. സാമ്പത്തിക ബാധ്യതകൾ ഏറ്റെടുക്കുന്ന കാര്യം സിപിഐഎം നേതാക്കൾ തങ്ങളോട് പറഞ്ഞിട്ടില്ലെന്ന് പറഞ്ഞ പത്മജ സിപിഐഎം സഹായ സന്നദ്ധത അറിയിച്ചിട്ടുണ്ടെങ്കിൽ അത് കോൺഗ്രസിൻ്റെ പരാജയമാണെന്നും പറഞ്ഞു.

2007 കാലഘട്ടത്തിൽ എൻ എം വിജയൻ എടുത്ത ലോൺ ബിസിനസ് ആവശ്യങ്ങൾക്കല്ല ഉപയോഗിച്ചത്. പാർട്ടി ആവശ്യങ്ങൾക്ക് വേണ്ടിയാണ് ഉപയോഗിച്ചത്. തനിക്കെതിരെ വ്യക്തിപരമായി സൈബർ ആക്രമണം നടത്തുന്നു. കോൺഗ്രസ് നേതാക്കളാണ് സൈബർ ആക്രമണം നടത്തുന്നത്. ഇതിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും പത്മജ കൂട്ടിച്ചേർത്തു.

സാമ്പത്തിക ബാധ്യതകൾ ഏറ്റെടുക്കുന്ന കാര്യം സിപിഐഎം നേതാക്കൾ തങ്ങളോട് പറഞ്ഞിട്ടില്ല. മാധ്യമങ്ങളിലൂടെ ആണ് ഇക്കാര്യം അറിഞ്ഞത്. ബത്തേരി അർബൻ ബാങ്കിൻറെ ഭാഗത്തുനിന്ന് തിരിച്ചടവ് ഭീഷണിയുണ്ട് എന്ന് എവിടെയും പറഞ്ഞിട്ടില്ല. ജൂൺ 30 നകം ആധാരം എടുത്തു തരാം എന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആണ് ഉറപ്പു നൽകിയതെന്നും പത്മജ കൂട്ടിച്ചേർത്തു.